മാൾട്ടാ വാർത്തകൾ

വൈദ്യുത പ്രതിസന്ധിക്ക് പരിഹാരമാകും, 60 മെഗാവാട്ട് ശേഷിയുള്ള എമര്‍ജന്‍സി ഡീസല്‍ ജനറേറ്റര്‍ പ്ലാന്റ് മാള്‍ട്ടയിലെത്തി

വൈദ്യുത പ്രതിസന്ധിക്ക് പരിഹാരമായി എനിമാള്‍ട്ട വാങ്ങിയ എമര്‍ജന്‍സി ജനറേറ്റര്‍ പ്ലാന്റ് മാള്‍ട്ടയിലെത്തി . 37 മില്യണ്‍ യൂറോ ചെലവിലാണ് ഈ ജനറേറ്റര്‍ പ്ലാന്റ് വാങ്ങിയത്. മാള്‍ട്ട ഫ്രീപോര്‍ട്ടില്‍ എത്തിയ പ്ലാന്റ് ഓഗസ്റ്റ് പകുതിയോടെ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുമെന്ന് കരുതുന്നു. ജൂലൈയില്‍ പ്രവര്‍ത്തന സജ്ജമാകേണ്ടതായിരുന്നു 60 മെഗാവാട്ട് ശേഷിയുള്ള ഈ ഡീസല്‍ പ്ലാന്റ്.

ഡീസല്‍ പ്ലാന്റ് പ്രവര്‍ത്തനക്ഷമമാകുന്നതിന് രണ്ടോ മൂന്നോ ആഴ്ച സമയമെടുക്കും എന്നതിനാലാണ് ഓഗസ്റ്റ് പകുതിയോടെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് എനിമാള്‍ട്ട പറയുന്നത്.താപനില ഉയരുന്നതിനാല്‍ പല പ്രദേശങ്ങളിലും കഴിഞ്ഞ രണ്ടാഴ്ചയിലുടനീളം ഇടയ്ക്കിടെ പവര്‍ കട്ട് അനുഭവപ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ സ്ഥിതി ആവര്‍ത്തിക്കാതിരിക്കാനുള്ള വിപുലമായ ശ്രമത്തിന്റെ ഭാഗമായാണ് എനിമാള്‍ട്ട പ്ലാന്റ് സ്വന്തമാക്കിയത്.താല്‍ക്കാലിക പവര്‍ സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള കരാര്‍ നേടിയ
ബോണിസി ബ്രോസിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ UNEC ലിമിറ്റഡ് ഈ മാസം പദ്ധതി പൂര്‍ത്തിയാക്കേണ്ടതായിരുന്നു. കാലതാമസത്തിന്കമ്പനിയില്‍ നിന്നും പിഴ ഈടാക്കാന്‍ ആണ് എനിമാള്‍ട്ടയുടെ നീക്കം.

2024 വേനല്‍ക്കാലത്ത് ഊര്‍ജത്തിന്റെ ആവശ്യം കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡുകളേക്കാള്‍ ഉയരുമെന്ന് എനിമാള്‍ട്ട പ്രതീക്ഷിക്കുന്നതായും 2024 വേനല്‍ക്കാലത്തിന് മുമ്പ് പദ്ധതി കമ്മീഷന്‍ ചെയ്തില്ലെങ്കില്‍ വൈദ്യുതി വിതരണത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയില്ലെന്നും എനിമാള്‍ട്ട കരുതുന്നു.മാള്‍ട്ടയ്ക്കും സിസിലിക്കും ഇടയിലുള്ള രണ്ടാമത്തെ ഇന്റര്‍കണക്ടര്‍ 2026 അവസാനമോ 2027ന്റെ തുടക്കമോ പ്രവര്‍ത്തനക്ഷമമാകുന്നതുവരെ പുതിയ താല്‍ക്കാലിക പ്ലാന്റ് ആ ശൃംഖലയില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button