മാൾട്ടാ വാർത്തകൾ
യുവധാര സാംസ്ക്കാരിക വേദിയുടെ അഞ്ചാം സംഘടനാ സമ്മേളനം ജൂൺ 8 ന്

യുവധാര സാംസ്ക്കാരിക വേദിയുടെ അഞ്ചാം സംഘടനാ സമ്മേളനം ജൂൺ 8 ന് നടക്കും. മാൾട്ട സീറ ഓർഫിയം തീയറ്ററിലെ എം.ടി വാസുദേവൻ നായർ നഗറിൽ വെച്ചാണ് സമ്മേളനം. രാവിലെ 10 നു സമ്മേളനം ആരംഭിക്കുമെന്ന് സെക്രട്ടറി ജോബി കൊല്ലം, പ്രസിഡന്റ് ജിനു വർഗീസ്, ട്രഷറർ രമ്യ വി.എം എന്നിവർ അറിയിച്ചു.