മാൾട്ടാ വാർത്തകൾ

ഒരു ബെഡ്‌റൂമിൽ രണ്ടാളിലധികം അനുവദിക്കില്ല, വാടക നിയമ മാറ്റത്തിലെ വ്യവസ്ഥകളിൽ സൂചന നൽകി മന്ത്രി

വാടക നിയമ മാറ്റം നിലവിൽ വന്നാൽ  ഒരു ബെഡ് റൂമിൽ രണ്ടാളിൽ അധികം അനുവദിക്കില്ലെന്ന് മാൾട്ട ഭവനനിർമാണ മന്ത്രി റോഡ്രിഗസ് ഗാൽഡസ്.  വാടകവീടുകളിലെ താമസക്കാരുടെ എണ്ണത്തിൽ അടക്കം നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന സൂചന സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് മന്ത്രി നൽകിയത്.  നിയമത്തിന്റെ കരടിനെക്കുറിച്ച് ഇപ്പോഴും ചർച്ചകൾ നടക്കുകയാണെന്നും കൂടുതൽ ആളുകൾ ചെറിയ ഇടം പങ്കിടുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യ-സുരക്ഷാ പ്രശ്‍നങ്ങൾ ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

താമസക്കാരുടെ പരിധി: 

ഒരു ഒറ്റ ബെഡ്‌റൂമിൽ കൂടിയത് 2 പേർക്ക് മാത്രമേ താമസിക്കാൻ അനുമതി ഉണ്ടായിരിക്കൂ.

വീട്ടിലെ താമസക്കാരുടെ എണ്ണം എപ്പോഴും കിടപ്പുമുറികളുടെ ഇരട്ടിയായിരിക്കും (ഉദാ: 2 കിടപ്പുമുറികൾ = 4 താമസക്കാർ).

കുളിമുറികളുടെ ആവശ്യകത: 

എല്ലാ വസ്‌തുവകകൾക്കും (സ്റ്റുഡിയോ, 1 കിടപ്പുമുറി, 2 കിടപ്പുമുറികൾ, അല്ലെങ്കിൽ 3 കിടപ്പുമുറികൾ) കുറഞ്ഞത് 1 കുളിമുറി നിർബന്ധമായും ഉണ്ടായിരിക്കണം.

4 അല്ലെങ്കിൽ 5 കിടപ്പുമുറികളുള്ള വലിയ ഫ്ലാറ്റുകൾക്ക് കുറഞ്ഞത് 2 കുളിമുറികൾ ആവശ്യമാണ്.

ലക്ഷ്യം: വാടക വീടുകളിലെ താമസക്കാരുടെ എണ്ണം നിയന്ത്രിക്കുന്നതിനാണ് ഈ നിയമം ലക്ഷ്യമിടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button