അന്തർദേശീയം

ബംഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ സത്യപ്രതിജ്ഞ ചെയ്തു

ഢാക്ക : ബംഗ്ലാദേശ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത താരിഖ് റഹ്മാൻ. 36 വർഷത്തെ ബീഗം യുഗത്തിനുശേഷമാണ് ബംഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ എത്തുന്നത്. ജാതിയ സംഗദ് പാർലമെന്റ് മന്ദിരത്തിന്റെ സൗത്ത് പ്ലാസയിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. താരിഖ് റഹ്മാൻ ഒപ്പം 49 അംഗ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങും നടന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് സത്യപ്രതിജ്ഞ ചടങ്ങിൽ ലോക്സഭാ സ്പീക്കർ ഓം ബിർള പങ്കെടുത്തു.

13 രാജ്യങ്ങളിലെ രാഷ്ട്രത്തലവൻമാർക്ക് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു. തന്റെ നേതൃത്വത്തിലുള്ള ഇടക്കാലസർക്കാരിന്റെ കീഴിൽ ബംഗ്ലാദേശ് വിദേശ നയത്തിന്റെ കാര്യത്തിൽ അന്തസ്സ്, സ്വാതന്ത്ര്യം എന്നിവ വീണ്ടെടുത്തുവെന്ന് വിടവാങ്ങൽ കുറിപ്പിൽ ഇടക്കാല സർക്കാരിൻറെ മുഖ്യ ഉപദേഷ്ടാവായിരുന്ന മുഹമ്മദ് യൂനുസ് പറഞ്ഞു. ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന സപ്തസഹോദരിമാരെ കുറിച്ചും വിടവാങ്ങൽ കുറുപ്പിൽ മുഹമ്മദ് യൂനുസ് പരാമർശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button