അന്തർദേശീയം

അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് നിരോധിച്ച് താലിബാന്‍; വിമാന സര്‍വീസുകള്‍ അടക്കം താറുമാറായി

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ സമ്പൂര്‍ണ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി താലിബാന്‍ ഭരണകൂടം. ഇന്റര്‍നെറ്റ് അധാര്‍മ്മികമെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യവ്യാപകമായി സേവനങ്ങൾ റദ്ദാക്കിയത്. ഇതേത്തുടര്‍ന്ന് വിമാനസര്‍വീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ മുതല്‍ മൊബൈല്‍ സേവനങ്ങള്‍ വരെ സ്തംഭിച്ചു. നിരോധനം എത്ര കാലത്തേക്ക് തുടരുമെന്ന് താലിബാന്‍ ഭരണകൂടം വ്യക്തമാക്കിയിട്ടില്ല.

തിങ്കളാഴ്ച അഫ്ഗാന്‍ സമയം വൈകീട്ട് അഞ്ചു മണിയോടെയാണ് ഇന്റര്‍നെറ്റ് നിരോധനം നിലവില്‍ വന്നത്. ഇതോടെ ജനങ്ങള്‍ ദുരിതത്തിലായി. ബാങ്കിങ് സേവനങ്ങളെയും ഇന്റര്‍നെറ്റ് നിരോധനം പ്രതിസന്ധിയിലാക്കും. അഫ്ഗാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നിരവധി വിദേശ സ്ഥാപനങ്ങളെ ഇന്റര്‍നെറ്റ് നിരോധനം സാരമായി ബാധിച്ചിട്ടുണ്ട്.

നിരവധി പ്രവിശ്യകളില്‍ ഈ മാസം ആദ്യം ഫൈബര്‍ ഒപ്റ്റിക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ താലിബാന്‍ ഭരണകൂടം നിരോധിച്ചിരുന്നു. പകരം ആശയ വിനിമയ സംവിധാനങ്ങള്‍ ഏതു രീതിയിലായിരിക്കുമെന്നോ, നിരോധനം എത്ര കാലം തുടരുമെന്നോ താലിബാന്‍ ഭരണകൂടം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. 2021 ല്‍ അധികാരത്തിലേറിയ താലിബാന്‍ സ്ത്രീകള്‍ക്ക് അടക്കം കടുത് സാമൂഹിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button