തലിഞ്ച : ബസുകളുടെ വരവും നിലവിലെ പൊസിഷനും അറിയാനുള്ള ആപ്പുമായി മാള്‍ട്ട ഗതാഗത വകുപ്പ്
പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ ലൈവ് ട്രാക്ക് ചെയ്യാനുള്ള മൊബൈല്‍ ആപ്പുമായി മാള്‍ട്ട ഗതാഗത വകുപ്പ്. ‘തലിഞ്ച’ മൊബൈല്‍ ആപ്പിലെ പുതിയ അപ്‌ഡേറ്റ് ഉപയോഗിച്ച് ബസുകള്‍ തത്സമയം എവിടെയാണ് ഉള്ളതെന്ന് മനസിലാക്കാനും സഞ്ചരിക്കേണ്ട റൂട്ടുകള്‍ തിരഞ്ഞെടുക്കാനുമുള്ള സാഹചര്യമുണ്ടെന്ന് ഗതാഗത മന്ത്രി ക്രിസ് ബോണറ്റ് സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ വെളിവാക്കി.
പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ജനറല്‍ മാനേജര്‍ കോണ്‍റാഡ് പുലെ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഈ ആപ്പിനെ കുറിച്ച് പൊതുജനങ്ങളോട് പറഞ്ഞിരുന്നു.ഇതോടെ ഈ സംവിധാനം മാള്‍ട്ടയില്‍ ചര്‍ച്ചാ വിഷയം ആകുകയും ചെയ്തതാണ്. ബസുകള്‍ ഷെഡ്യൂള്‍ സമയം കഴിഞ്ഞു മാത്രം സ്റ്റോപ്പില്‍ എത്തുന്നത് അടക്കമുള്ള പ്രശ്‌നങ്ങള്‍ പൊതു ഗതാഗത സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസ്യത ചോര്‍ത്തിയിരുന്നു.ഈ അവസ്ഥക്ക് ആപ്പിന്റെ വരവിലൂടെ മാറ്റമുണ്ടാകും എന്നാണു ഗതാഗത മന്ത്രാലയം പ്രതീക്ഷിക്കുന്നത്.