ഈ ആഴ്ച മാൾട്ടയിലെ താപനിലയിൽ നേരിയ കുറവുണ്ടാക്കും : കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഈ ആഴ്ച മാൾട്ടയിലെ താപനിലയിൽ നേരിയ കുറവുണ്ടാകുമെന്ന് പ്രവചനം. തെക്കൻ യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിൽ ഉഷ്ണതരംഗം വ്യാപിക്കുന്നെങ്കിലും ഈ വാരാന്ത്യത്തിനു മുൻപ് മാൾട്ടയിലെ ഉഷ്ണ തരംഗം അവസാനിച്ചിട്ടുണ്ട്. ശനിയാഴ്ച താപനില 33.4°C ആയും ഞായറാഴ്ച 32.9°C ആയും കുറഞ്ഞ താപനില 35.2°C വരെ കുറഞ്ഞതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ വരുന്ന ആഴ്ച താപനില ഉയർന്ന് തന്നെ നിൽക്കുമെങ്കിലും കഴിഞ്ഞ ആഴ്ചയേക്കാൾ ചൂട് കുറവാകും. പുതിയ ഉഷ്ണതരംഗം പ്രതീക്ഷിക്കുന്നില്ല.
കഴിഞ്ഞ ആഴ്ച യൂറോപ്പിന്റെയും മെഡിറ്ററേനിയന്റെയും ഭൂരിഭാഗവും ഉൾക്കൊള്ളുന്ന ഭാഗങ്ങളിൽ ഉയർന്ന ഉഷ്ണതരംഗം അനുഭവപ്പെട്ടു. റോമിലും ഇറ്റലിയിലും 40°C യിൽ കൂടുതൽ താപനിലയും പോർച്ചുഗലിലും സ്പെയിനിലും 46.6°C യും താപനില റിപ്പോർട്ട് ചെയ്തു. എങ്കിലും മാൾട്ടയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ചുറ്റുമുള്ള കടലും പ്രാദേശിക താപനിലയെ നിയന്ത്രിക്കാൻ സഹായിക്കുന്നു, ഇത് മധ്യ യൂറോപ്യൻ പ്രദേശങ്ങളെ അപേക്ഷിച്ച് ചൂടിൽ നിന്നും നേരിയ ആശ്വാസം നൽകുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. ഇങ്ങനെയൊക്കെയാണെങ്കിലും, പരമാവധി താപനില 33°C ൽ എത്തുകയോ അതിലധികമോ ആകുകയോ ചെയ്യുമെന്ന് പ്രവചിക്കപ്പെടുന്നതിനാൽ, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നും മഞ്ഞ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, ഇത് ജൂണിലെ ശരാശരി പരമാവധി താപനിലയായ 28.8°C നേക്കാൾ കൂടുതലാണ്.