അന്തർദേശീയംദേശീയം

ഇന്ത്യാ-ജപ്പാൻ പ്രതിരോധ സഖ്യം ശക്തമാക്കുന്നു; കരസേനകളുടെ സംയുക്ത പരിശീലനവും പങ്കാളിത്തവും തുടങ്ങുന്നു: ഫോണിലൂടെ ചർച്ച നടത്തി ജനറൽ നരവാനേയും ജനറൽ യോഷിദയും

ന്യൂഡൽഹി: ക്വാഡ് സഖ്യത്തിലെ കരുത്തരായ ഇന്ത്യയും ജപ്പാനും സൈനിക മേഖലകളിൽ കൂടുതൽ സഹകരണത്തിന് തയ്യാറെടുക്കുന്നു. ഇരുരാജ്യങ്ങളുടേയും കരസേനകൾ സംയുക്തമായി നീങ്ങാനാണ് ധാരണ. ഇന്ത്യയുടെ കരസേനാ മേധാവി ജനറൽ എം.എം.നരവാ നേയും ജനറൽ യോഷിദ യോഷീഹിതേയും ഫോൺ വഴിയാണ് സൈനിക സഹകരണം ഉറപ്പുവരുത്തിയത്.

കരസേനാ മേധാവികൾ തമ്മിലുള്ള സംഭാഷണം ഏറെ നിർണ്ണായകമായിരുന്നു. ഇന്ത്യയുമായി സൈനികമേഖലയിൽ ഏറെ കാര്യങ്ങളിൽ മുന്നേറാനുണ്ടെന്നും യോഷിദ പറഞ്ഞു. ഏതാനും മാസം മുന്പ് കിഴക്കൻ മേഖലാ സമ്മേളനത്തിൽ ജപ്പാൻ- ഇന്ത്യ വിവിധ രംഗങ്ങളിലെ സഹകരണത്തിനുള്ള നിർദ്ദേശം മുന്നോട്ട് വച്ചിരുന്നു. വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശൃംഗ്ലയുടെ നേതൃത്വത്തിലാണ് യോഗം നടന്നത്.
ഇന്ത്യാ-ജപ്പാൻ സംയുക്ത കരാറിൽ പ്രതിരോധ രംഗത്തെ പദ്ധതികളുടെ പൂർത്തീകരണം അവലോകനം ചെയ്തു. വിവരസാങ്കേതിക രംഗത്തെ കണക്ടിവിറ്റി, ജലവൈദ്യുതപദ്ധതികൾ, വനസംരക്ഷണം, കുടിവെള്ള ശുദ്ധീകരണവും വിതരണവും, മാലിന്യ സംസ്‌ക്കരണം, വിവിധ തരത്തിലുള്ള പുത്തൻ അറിവുകൾ, ജപ്പാൻ ഭാഷാ പഠനം എന്നീ മേഖലകളിലെ വിപുലമായ സഹകരണമാണ് വിദേശകാര്യവകുപ്പിന്റെ യോഗത്തിൽ ധാരണയിലെത്തിയത്.
ക്വാഡ് സഖ്യത്തിന്റൈ ഭാഗമായതോടെ അമേരിക്ക, ഇന്ത്യാ,ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ നാല് ഏഷ്യാ പസഫിക് മേഖലയിലെ രാജ്യങ്ങളുടെ കരുത്തുറ്റ കൂട്ടായ്മയാണ് രൂപപ്പെട്ടിരിക്കുന്നത്. സമുദ്രസുരക്ഷയിലും വാണിജ്യകാര്യത്തിലും നരേന്ദ്രമോദിയുടെ ശക്തമായ നയങ്ങളെ എല്ലാ രാജ്യങ്ങളും ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. മേഖലയില്ർ ചൈനയുടെ ഭീഷണിയാണ് ക്വാഡ് കരുതലോടെ നിരീക്ഷിക്കുന്നത്. നിലവിൽ റഷ്യ യുക്രെയ്ന് മേൽ നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശവും ക്വാഡ് ഏറെ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്

നേരോടെ അറിയാൻ..
നേരത്തേ അറിയാൻ..
യുവധാര ന്യൂസ്‌
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:

https://chat.whatsapp.com/CdxsEocWwoa34JHSPxPzBv

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button