യൂറോപ്യൻ യൂണിയൻ വാർത്തകൾ

യുക്രെയ്ന്‍ സന്ദര്‍ശിക്കുന്ന കാര്യം പരിഗണനയിലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയിലേക്കുള്ള സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ


യുക്രെയ്‌നിന്റെ സമ്ബൂര്‍ണ നാശമാണു റഷ്യ ലക്ഷ്യമിടുന്നതെന്നും ജനവാസമേഖലകളില്‍ കനത്ത നാശം വിതയ്ക്കാന്‍ റഷ്യന്‍ സൈന്യം ശ്രമിക്കുന്നതായും യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി.
റഷ്യന്‍ സൈന്യം പിന്‍വാങ്ങുന്ന പ്രദേശങ്ങളില്‍പോലും വീടുകളിലും ശവശരീരങ്ങള്‍ക്കിടയിലും കുഴിബോംബുകള്‍ എറിഞ്ഞിടുകയാണെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തി കൂടുതല്‍ പേരുടെ മരണം ഉറപ്പിക്കുകയാണെന്നും സെലെന്‍സ്‌കി ആരോപിച്ചു.

യുക്രെയ്ന്‍ സന്ദര്‍ശിക്കുന്ന കാര്യം പരിഗണനയിലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയിലേക്കുള്ള സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. രാജ്യം സന്ദര്‍ശിക്കാനായി മത, രാഷ്രീയ നേതാക്കള്‍ നേരത്തെ തന്നെ മാര്‍പ്പാപ്പയെ ക്ഷണിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ക്ഷണം സ്വീകരിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചത്. എന്നാല്‍ യാത്ര എപ്പോഴാണെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല.

മുന്‍പ് യുക്രെയിന് ഒപ്പമാണെന്ന തരത്തിലുള്ള പ്രസ്താവനകള്‍ മാര്‍പ്പാപ്പ നടത്തിയിട്ടുണ്ട്. യുക്രെയിന്‍ യുദ്ധത്താല്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. യുക്രെയ്‌നില്‍ രക്തത്തിന്റെയും കണ്ണീരിന്റെയും നദികള്‍ ഒഴുകുന്നു എന്നും മാര്‍പ്പാപ്പ പറഞ്ഞിരുന്നു.

റഷ്യയുടെ പേരെടുത്ത് പറയാതെയായിരുന്നു മാര്‍പ്പാപ്പ പലപ്പോഴും യുദ്ധത്തെ അപലപിച്ചിരുന്നത്. റഷ്യന്‍ അധിനിവേശം കനത്ത നാശനഷ്ടം വിതച്ച്‌ മുന്നോട്ട് പോകുമ്ബോള്‍, മാര്‍പ്പാപ്പ രാജ്യം സന്ദര്‍ശിക്കുമെന്നുള്ള പ്രസ്താവന വലിയ പ്രതീക്ഷയാണ് യുക്രെയിന്‍ ജനതയ്ക്ക് നല്‍കുന്നത്.

നേരത്തെ യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി മാര്‍പാപ്പയെ കീവിലെക്ക് ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ചോയെന്ന ചോദ്യത്തിനാണ് ഇക്കാര്യം തന്റെ പരിഗണനയില്‍ ആണെന്ന് മാര്‍പാപ്പ വ്യക്തമാക്കിയത്. എന്നാല്‍, എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യാത്രയെന്നോ മറ്റു വിവരങ്ങളോ വ്യക്തമാക്കിയിട്ടില്ല.

അതേസമയം മരിയോപോളില്‍ കുടുങ്ങി കിടക്കുന്നവരെ ഒഴിപ്പിക്കാന്‍ റെഡ്‌ക്രോസ് ശ്രമം തുടങ്ങി. ഏഴ് മാനുഷിക ഇടനാഴികള്‍ തയാറാക്കി അതിലൂടെ മൂന്നര ലക്ഷം പേരെ പുറത്തെത്തിക്കാനാണ് ശ്രമം. നേരത്തെ റെഡ്‌ക്രോസിന്റെ ഈ ശ്രമം പരാജയപ്പെട്ടിരുന്നു.

‘അവര്‍ എല്ലാം തകര്‍ക്കുകയാണ്. അവര്‍ കൊലപ്പെടുത്തിയ നിഷ്‌കളങ്കരായ ആളുകളുടെ ശവശരീരങ്ങള്‍ വരെ പൊട്ടിച്ചിതറുന്നത് നോക്കിനിന്ന് ആസ്വദിക്കുകയാണ്. റഷ്യ ഇനിയും യുക്രെയ്‌നില്‍ നാശനഷ്ടം ഉണ്ടാക്കും. യുദ്ധക്കെടുതി രൂക്ഷമായ മരിയുപോളില്‍ സ്ഥിതിഗതികള്‍ വഷളാക്കാനാണു റഷ്യന്‍ ശ്രമം. കീവിന്റെ വടക്ക് ഭാഗത്ത് നിന്നു മന്ദഗതിയിലാണെങ്കിലും റഷ്യ സൈനിക പിന്‍മാറ്റം നടത്തുന്നുണ്ട്. സൈനിക നടപടി മയപ്പെടുത്തുമെന്ന റഷ്യന്‍ വാഗ്!ദാനത്തില്‍ മയങ്ങരുത്. കൂടുതല്‍ ആക്രമണങ്ങള്‍ക്കു റഷ്യ മുതിര്‍ന്നേക്കും.

യുക്രെയ്‌നില്‍ സമ്ബൂര്‍ണ നാശം വിതയ്ക്കാന്‍ പുട്ടിന്‍ നിര്‍ബന്ധിത സൈനിക സേവനത്തിന് യുവാക്കളെ നിര്‍ബന്ധിക്കുകയാണ്. യുവാക്കളെ സൈന്യത്തില്‍ ചേരാന്‍ അനുവദിക്കരുതെന്നു റഷ്യയിലെ അമ്മമാരോട് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. നിങ്ങളുടെ കുട്ടികളെ ജീവനോടെ കാണണമെന്നുണ്ടെങ്കില്‍ അവരെ യുക്രെയ്‌നിലേക്കു അയയ്ക്കാതിരിക്കൂ. ക്രൈമിയയില്‍നിന്നും നിര്‍ബന്ധിത സൈനിക സേവനത്തിന് ആളുകളെ എത്തിക്കാനും റഷ്യ ശ്രമിക്കുന്നു’- സെലെന്‍സ്‌കി ആരോപിച്ചു.

യുക്രെയ്ന്‍ തലസ്ഥാനമായ കീവിലും വടക്കന്‍ നഗരമായ ചെര്‍ണീവിലുമായി 29 ഓളം പ്രദേശങ്ങള്‍ തിരിച്ചു പിടിച്ചതായി യുക്രെയ്ന്‍ സൈന്യം അവകാശവാദം ഉന്നയിച്ചു. മരിയുപോളില്‍ ഒഴിപ്പിക്കലിന് അനുമതി തേടിയിട്ടും റഷ്യ നല്‍കിയില്ലെന്ന് രാജ്യാന്തര സന്നദ്ധ സംഘടന റെഡ്‌ക്രോസ് പരാതിപ്പെട്ടു. ഭാഗികമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ മാത്രമാണു നടന്നത്. സാധാരണക്കാരുമായി പോയ ബസുകള്‍ റഷ്യന്‍ സൈന്യം തടഞ്ഞതായും റെഡ്‌ക്രോസ് ആരോപിച്ചു.

വ്യാഴാഴ്ച, മരിയുപോളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ശ്രമിച്ച 45 ഓളം ബസുകള്‍ അടങ്ങുന്ന വാഹനവ്യൂഹം റഷ്യന്‍ സൈന്യം തടഞ്ഞതായും നഗരത്തില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായി എത്തിച്ച 14 ടണ്‍ ഭക്ഷണവും മരുന്നുകളും പിടിച്ചെടുത്തതായും യുക്രെയ്ന്‍ അറിയിച്ചു. വെള്ളിയാഴ്ച 3000 ആളുകളെ മരിയുപോളില്‍നിന്ന് രക്ഷപ്പെടുത്തി. മരിയുപോളിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച്‌ രാജ്യാന്തര തലത്തില്‍ പ്രതിഷേധങ്ങള്‍ ഉയരണമെന്നു യുക്രെയ്ന്‍ പ്രസിഡന്റ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button