യൂറോപ്യൻ യൂണിയൻ വാർത്തകൾ
പകരച്ചുങ്കം ചുമത്താന്‍ ട്രംപ് മുതിരുകയാണെങ്കില്‍ തിരിച്ചടിക്കും : യൂറോപ്യൻ യൂണിയൻ

ലണ്ടന്‍ : യൂറോപ്യന്‍ രാജ്യങ്ങൾക്കുനേരെ പകരച്ചുങ്കം ചുമത്താന്‍ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുതിരുകയാണെങ്കില്‍ തിരിച്ചടിക്കാൻ ശക്തമായ പദ്ധതിയുണ്ടെന്ന് യൂറോപ്യൻ യൂണിയൻ. തീരുവ യുദ്ധത്തിന് ആഗ്രഹിക്കുന്നില്ലെങ്കിലും അതിന് നിർബന്ധിതരായാൽ ശക്തമായി പ്രതികരിക്കും. കൃത്യമായ പദ്ധതി തയ്യാറാണ്. അമേരിക്കൻ ഉൽപ്പന്നങ്ങളുടെ ഏറ്റവും വലിയ വിപണികൂടിയാണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ. ഈ രാജ്യങ്ങളിൽനിന്ന് അമേരിക്കയിലേക്കും കാര്യമായ കയറ്റുമതിയുണ്ട്. തീരുവ മുൻനിർത്തിയുള്ള ഏറ്റുമുട്ടൽ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളാക്കുമെന്നും ഇയു ഉന്നത നേതാവ് സിഎന്‍എന്നിനോട് പറഞ്ഞു.