സ്പോർട്സ്
ഇന്ത്യന്‍ താരം പിവി സിന്ധുവിന് സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം
ബാസല്‍: സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യയുടെ പിവി സിന്ധു.സിന്ധുവിന്റെ വിജയം നേരിട്ടുള്ള ഗെയിമുകള്‍ക്ക്.
ഫൈനലില്‍ തായ്ലന്ഡ് താരം ബുസാനനെയാണ് തോല്‍പ്പിച്ചത്.
അതേസമയം പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച്.എസ്.പ്രണോയും വനിതകളില്‍ പി.വി.സിന്ധുവുമാണ് ഫൈനലില്‍ കടന്നത്. സെമിയില്‍ ഇന്തൊനീഷ്യയുടെ ലോക 5ാം നമ്ബര്‍ താരം ആന്തണി സിനിസുക ഗിന്റിങ്ങിനെയാണ് 26ാം റാങ്കുകാരന് പ്രണോയ് തോല്പിച്ചത്. സ്കോര്‍: 2119,1921,2118. മത്സരം ഒരു മണിക്കൂറും 11 മിനിറ്റും നീണ്ടു നിന്നു.
2017ല്‍ യുഎസ് ഓപ്പണ്‍ ജയിച്ചതിനു ശേഷം പ്രണോയിയുടെ ആദ്യ ഫൈനലാണിത്. ഫൈനലില്‍ ഇന്ത്യന്‍ സഹതാരം കെ.ശ്രീകാന്തോ ഇന്തൊനീഷ്യന്‍ താരം ജൊനാതന്‍ ക്രിസ്റ്റിയോ ആകും പ്രണോയിയുടെ എതിരാളി. വനിതാ സെമിഫൈനലില്‍ തായ്ലന്‍ഡിന്റെ സുപാനിക കാറ്റതോങ്ങിനെയാണ് സിന്ധു തോല്പിച്ചത്.