മാൾട്ടാ വാർത്തകൾ
മയക്കുമരുന്ന് കടത്ത് : പേസ്‌വില്ലയിൽ ഒരാളെ അറസ്റ്റ് ചെയ്തു

മയക്കുമരുന്ന് കടത്ത് സംശയിക്കുന്ന ഒരാളെ പേസ്‌വില്ലയിൽ അറസ്റ്റ് ചെയ്തു. 31 വയസ്സുള്ള കൊളംബിയൻ പൗരനെയാണ് മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. വിൽഗ സ്ട്രീറ്റിൽ പൊലീസ് പട്രോളിനിടെ അദ്ദേഹത്തിന്റെ മോട്ടോർബൈക്കിന്റെ സീറ്റിന് താഴെ ഒളിപ്പിച്ച നിലയിൽ പലതരം മയക്കുമരുന്നുകൾ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
മോട്ടോർബൈക്ക് ഓടിക്കുമ്പോൾ സംശയകരമായി പെരുമാറുന്നതായി ശ്രദ്ധിച്ചതിനെ തുടർന്നുള്ള് പരിശോധനയിൽ സീറ്റിന് താഴെ ഒളിപ്പിച്ചിരുന്ന ബാഗ് ഉദ്യോഗസ്ഥർ കണ്ടെത്തി. ബാഗിൽ 14 സാഷെറ്റ് കോകെയിൻ, നാല് സാഷെറ്റ് എംഡിഎംഎ, ഏഴ് എക്സ്റ്റസി ഗുളികകൾ, ഒരു സാഷെറ്റ് എൽഎസ്‌ഡി എന്നിവ കണ്ടെത്തി. പേസ്വില്ലെ പ്രദേശത്ത് നടക്കുന്ന മയക്കുമരുന്ന് കടത്ത് പ്രവർത്തനങ്ങളെക്കുറിച്ചുള്ള നിരീക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ അറസ്റ്റ് നടന്നത്.



