കേരളം
നടിയെ ആക്രമിച്ച കേസ് : പൾസർ സുനിയ്ക്ക് ജാമ്യം
ന്യൂഡൽഹി : നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ജാമ്യം അനുവദിച്ചു. വിചാരണ നീണ്ടുപോകുന്നതിനാലാണ് ജാമ്യം നൽകുന്നതെന്ന് സുപ്രീംകോടതി അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ വിചാരണ കോടതി ജാമ്യം നൽകണം. ജാമ്യം തേടി നേരത്തേ സുനി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളുകയായിരുന്നു. പിന്നാലെയാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്. 2017 ഫെബ്രുവരി 23നാണ് സുനി അറസ്റ്റിലായത് . പിന്നീട് ജാമ്യം ലഭിച്ചിട്ടില്ല.
ഏഴുവർഷത്തോളമായി ജയിലിൽ കഴിയുന്ന സുനി ഹൈക്കോടതിയിൽ മാത്രം പത്തുതവണയാണ് ജാമ്യഹർജി നൽകിയത്. നടൻ ദിലീപുകൂടി പ്രതിയായ കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് നേരത്തേ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.