കേരളം

പുനലൂർ കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു

കൊല്ലം : കൊല്ലം പുനലൂരിൽ കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ഐക്കരക്കോണം പാറക്കടവിൽ കുളിക്കാൻ ഇറങ്ങിയ ആദർശാണ് മരിച്ചത്.

വാളക്കോട് എൻഎസ്‍വി വിഎച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാർഥിയാണ് ആദർശ്. പതിനൊന്നരയോട് കൂടിയാണ് ആദർശ് സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാൻ എത്തിയത്. അധികം നീന്തൽ വശമില്ലാത്ത ആദർശ് കൂട്ടാകാരുമൊത്ത് നീന്തി കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഫയർഫോഴ്സ് സ്കൂൾ സംഘമാണ് മൃതദേഹം പുറത്തെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button