കേരളം
ഓണക്കാലത്തെ വിപണി ഇടപെടലിനായി സപ്ലൈകോയ്ക്ക് 225 കോടി രൂപ

തിരുവനന്തപുരം: ഓണക്കാലത്തെ വിപണി ഇടപെടലിന് സപ്ലൈകോയ്ക്ക് ധനകാര്യ വകുപ്പ് 225 കോടി രൂപ അനുവദിച്ചു. ബജറ്റ് വിഹിതത്തിന് പുറമേ 120 കോടി രൂപയാണ് ധനവകുപ്പ് അധികമായി അനുവദിച്ചത്. 500 കോടി രൂപയായിരുന്നു ഓണക്കാല വിപണി ഇടപെടലിന് ഭക്ഷ്യവകുപ്പ് ആവശ്യപ്പെട്ടത്. നേരത്തെ കൊണ്ടുവന്ന സാധനങ്ങളുടെ പണം നൽകാനുള്ളതിനാൽ സപ്ലൈകോയ്ക്ക് സാധനമെത്തിക്കുന്ന കരാറുകാർ ടെണ്ടറുകളിൽ പോലും പങ്കെടുത്തിരുന്നില്ല. ഇത് വലിയ പ്രതിസന്ധിയിലേക്ക് നയിച്ചിരുന്നു.