എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; കേരളത്തിൽ 99.69% വിജയം
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാ ഫലം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. വിജയശതമാനം 99.69%.തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്.പരീക്ഷകൾ പൂർത്തിയായി 43ാം ദിനമാണ് എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചത്.
99.70 ആയിരുന്നു കഴിഞ്ഞ കൊല്ലത്തെ വിജയശതമാനം. 4,27,105 വിദ്യാർഥികളാണ് ഫലം കാത്തിരിക്കുന്നത്. ഇതിൽ 2,17,525 പേർ ആൺകുട്ടികളും 2,09,580 പേർ പെൺകുട്ടികളുമാണ്.70 ക്യാമ്പുകളിലായി 10,863 അധ്യാപകരാണ് മൂല്യനിർണ്ണയം നടത്തിയത്.
വൈകുന്നേരം നാല് മുതൽ https://pareekshabhavan.kerala.gov.in,www.prd.kerala.gov.in, https://sslcexam.kerala.gov.in,www.results.kite.kerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും റിസൾട്ടുകൾ ലഭിച്ചു തുടങ്ങും.
റിസൾട്ട് അറിയാൻ ആപ്പും
എസ്.എസ്.എൽ.സി / ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.ഇ ഫലങ്ങളറിയാൻ ‘സഫലം 2024′ എന്ന മൊബൈൽ ആപ്പും കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കിയിട്ടുണ്ട്. എസ്.എസ്.എൽ.സി-യുടെ വ്യക്തിഗത റിസൾട്ടിനു പുറമെ സ്‌കൂൾ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും’റിസൾട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ‘Saphalam 2024’ എന്നു നൽകി ആപ് ഡൗൺലോഡ് ചെയ്യാം.