സ്പെയ്നില്‍ ഒരു ഗ്രാമം വില്‍പ്പനയ്ക്ക്; വില രണ്ടു കോടി!
മാഡ്രിഡ്: സ്വപ്ന വീടുകള്‍ ഇഷ്ടാനുസരണം പലരും സ്വന്തമാക്കുന്നത് നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍, ഒരു ഗ്രാമം സ്വപ്ന വിലയ്ക്ക് കിട്ടിയാലോ ?
സ്പെയ്നില്‍ നിന്നാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്. സാള്‍ട്ടോ ഡെകാസ്ട്രോ എന്ന വടക്കുപടിഞ്ഞാറന്‍ സ്പാനിഷ് ഗ്രാമമാണ് വില്പനയ്ക്ക് വെച്ചിരിക്കുന്നത്. 2,59,000 ഡോളറാണ് ഗ്രാമത്തിന്റെ വില. അതായത് ഏകദേശം 2.1 കോടി രൂപ.
മാഡ്രിഡില്‍ നിന്നും മൂന്ന് മണിക്കൂര്‍ യാത്ര ചെയ്താല്‍ പോര്‍ച്ചുഗലിന്റെ അതിര്‍ത്തി പങ്കിടുന്ന ഗ്രാമത്തിലേക്ക് എത്തിച്ചേരാം. 44 വീട്, ഒരു ഹോട്ടല്‍, ഒരു ക്രിസ്ത്യന്‍ പള്ളി,സ്കൂള്‍, നീന്തല്‍ക്കുളം തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ഗ്രാമം. 30 വര്‍ഷം മുമ്ബ് ഗ്രാമം ഉപേക്ഷിച്ച് പോയതാണ് ഇവിടത്തുകാര്‍.
നിലവിലെ ഗ്രാമത്തിന്റെ ഉടമ 2000 ന്റെ തുടക്കത്തില്‍ സ്ഥലം ടൂറിസ്റ്റ് കേന്ദ്രമാക്കാനാണ് വിലയ്ക്ക് വാങ്ങിയത്. പക്ഷേ, യൂറോപ്പിലെ പ്രതിസന്ധികള്‍ തിരിച്ചടിച്ചു. പ്രായാധിക്യത്തെ തുടര്‍ന്ന് ഇപ്പോള്‍ നോക്കിനടത്താനാകാത്തതിനാലാണ് വില്പനയ്ക്ക് വെച്ചിരിക്കുന്നത്. കുറഞ്ഞ വില പ്രഖ്യാപിച്ചതോടെ അരലക്ഷത്തിലധികം ആളുകളാണ് ഒരാഴ്ച്ചയ്ക്കുള്ളില്‍ അന്വേഷിക്കാനെത്തിയത്.
1950 കളില്‍ ഡാം നിര്മിക്കാനെത്തിയ തൊഴിലാളികള്‍ക്കായി ഇബര്ഡുവറോ എന്ന വൈദ്യുതോത്പാദന കമ്ബനിയാണ് വീടുകള്‍ നിര്‍മിച്ചത്. എന്നാല്‍ ഡാമിന്റെ നിര്‍മാണം പൂര്‍ത്തിയായതോടെ 1980 കളില്‍ തൊഴിലാളികള്‍ ഗ്രാമം വിടുകയായിരുന്നു.