നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയ ഗാന്ധിയെ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്ത് ഇ.ഡി; ആവശ്യമെങ്കില്‍ ഇനിയും വിളിപ്പിക്കും
ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.
മൂന്ന് മണിക്കൂറാണ് സോണിയയെ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്തത്.
ഉച്ചയ്ക്ക് 12 മണിയോടെയാണ് ചോദ്യം ചെയ്യലിന് സോണിയ ഗാന്ധി ഇ.ഡി. ആസ്ഥാനത്ത് എത്തിയത്. മൂന്ന് മണിക്കൂറോളം സോണിയയെ ചോദ്യം ചെയ്തു. ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കും. മക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്ക് ഒപ്പമാണ് സോണിയ ചോദ്യം ചെയ്യലിന് ഹാജരായത്
മുമ്ബും രണ്ടു തവണ ഇ ഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും കൊവിഡ് ചൂണ്ടിക്കാട്ടി സോണിയ ഗാന്ധി കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. ആദ്യം ജൂണ്‍ എട്ടിന് നോട്ടീസ് നല്‍കിയപ്പോള്‍ സോണിയയ്ക്ക് കൊവിഡ് ബാധിച്ചു. തുടര്‍ന്ന് ജൂണ്‍ 23ന് നല്‍കിയപ്പോള്‍, കൊവിഡ് ചികിത്സാനന്തരം ശ്വാസകോശ അണുബാധയുണ്ടായി സോണിയ വിശ്രമത്തിലായിരുന്നു. എന്നാല്‍, നാലാഴ്ചയ്ക്ക് ശേഷം ഹാജരാകാമെന്ന് സോണിയ അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് വീണ്ടും നോട്ടീസ് നല്‍കിയത്.
എന്നാല്‍ ഇഡുയുടെ ചോദ്യം ചെയ്യലിനെ എതിര്‍ത്ത് കോണ്‍ഗ്രസ് നേതാക്കളേയും എം.പി.മാരെയും ദല്‍ഹിയില്‍ പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധവുമായി രംഗത്ത് വന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. ദല്‍ഹി ഇ.ഡി. ആസ്ഥാനത്തിനു മുന്നിലെ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി.