അന്തർദേശീയം

സമൂഹമാധ്യമമായ എക്സ് വീണ്ടും പണിമുടക്കി

ന്യൂഡല്‍ഹി : എലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമമായ എക്സ് (ട്വിറ്റർ) വീണ്ടും പണിമുടക്കി. ബുധനാഴ്ച പുലർച്ചെ 2.03ഓടെയാണ് ആഗോളതലത്തിൽ ഉപയോക്താക്കൾക്ക് തടസ്സം നേരിട്ടത്. 25,000ലധികം ഉപയോക്താക്കളാണ് പ്ലാറ്റ്‌ഫോം പ്രവർത്തനരഹിതമായതായി റിപ്പോർട്ട് ചെയ്തത്.

ടൈംലൈൻ പുതുക്കാൻ കഴിയാത്തതും, ലോഗിൻ പിശകുകളും, പുതിയ പോസ്റ്റുകൾ ഇടാൻ കഴിയാത്തതുമാണ് പ്രധാനമായും ഉപയോക്താക്കളെ വലച്ചത്. ഔട്ടേജ് ട്രാക്കിംഗ് വെബ്‌സൈറ്റായ ‘ഡൗൺ ഡിറ്റക്ടർ’ പ്രകാരം, പരാതിപ്പെട്ടവരിൽ 46 ശതമാനം പേർ ആപ്പിലും, 27 ശതമാനം പേർ സെർവർ കണക്ഷനിലും, 16 ശതമാനം പേർ വെബ്‌സൈറ്റിലുമാണ് തകരാർ റിപ്പോർട്ട് ചെയ്തത്. മൊബൈൽ ആപ്പിലും ഡെസ്ക്ടോപ്പിലും ഒരുപോലെ സേവനം തടസ്സപ്പെട്ടു.

മണിക്കൂറുകൾ നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവിൽ തകരാറുകൾ പരിഹരിച്ചതായി കമ്പനി അറിയിച്ചു. എന്നാൽ തകരാറിന്റെ കൃത്യമായ കാരണം വ്യക്തമാക്കാൻ കമ്പനി ഇതുവരെ തയ്യാറായിട്ടില്ല.ഈ വർഷം ആദ്യം ജനുവരിയിൽ ആറര മണിക്കൂറിലേറെ എക്സ് പ്രവർത്തനരഹിതമായിരുന്നു. രാജ്യത്ത് ദശലക്ഷക്കണക്കിന് ആളുകളാണ് പ്ലാറ്റ്ഫോം പ്രവർത്തനരഹിതമായതിനെ തുടർന്ന് വലഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button