മാൾട്ടയിലെ ബീച്ചുകളിൽ 2026 ജനുവരി 1 മുതൽ പുകവലി നിരോധനം

മാൾട്ടയിലെ ബീച്ചുകളിൽ 2026 ജനുവരി 1 മുതൽ പുകവലി നിരോധിക്കും. ഗോൾഡൻ ബേയിലും റംല എൽ-ഹാംറയിലും പുകവലി നിരോധനം നിലവിൽവരിക. സേവിംഗ് ഔർ ബ്ലൂ സമ്മർ കാമ്പെയ്‌നിന്റെ സമാപന വേളയിൽ പരിസ്ഥിതി മന്ത്രി മിറിയം ഡാലിയും ആരോഗ്യ മന്ത്രി ജോ എറ്റിയെൻ അബേലയും നിരോധനം പ്രഖ്യാപിച്ചത്. വളരെക്കാലമെടുത്ത് അഴുകുകയും കടലിൽ എത്തുകയും ചെയ്യുന്ന സിഗരറ്റ് കുറ്റികൾ തടയുന്നതിനാണ് ഈ നിരോധനം ഉദ്ദേശിക്കുന്നതെന്ന് ഡാലി പറഞ്ഞു. “സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ രാജ്യങ്ങളുടെ കൂട്ടത്തിൽ മാൾട്ടയും ചേരുകയാണ്. പൊതുനന്മയ്ക്കായി ഞങ്ങൾ നമ്മുടെ സമുദ്ര പരിസ്ഥിതി സംരക്ഷിക്കുകയാണ്.”പുകയില്ലാത്ത പൊതു ഇടങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പൈലറ്റ് പദ്ധതിയായി ഇതിനെ കാണണമെന്ന് അബേല പറഞ്ഞു.
മാൾട്ടയിലെ ഗോൾഡൻ ബേയിലും ഗോസോയിലെ റംല എൽ-ഹാമ്രയിലും നിശ്ചിത്ത മേഖലകളിൽ മാത്രമേ പുകവലി അനുവദിക്കൂ. ബീച്ചുകളിലെ ഈ മേഖലകളിൽ പതിവായി വൃത്തിയാക്കുന്ന ആഷ്‌ട്രേകൾ സ്ഥാപിക്കുകയും ബീച്ചുകളിൽ മാൾട്ട ടൂറിസം അതോറിറ്റി, ഇആർഎ, എൽഇഎസ്എ, പോലീസ് എന്നീ ഉദ്യോഗസ്ഥർ പരിശോധന നടതുകയും കുറ്റവാളികൾക്ക് €150 പിഴ ചുമതുകയും ചെയ്യും. സിഗരറ്റ് കുറ്റികൾ, ലൈറ്ററുകൾ, പുകയില മാലിന്യങ്ങൾ എന്നിവ സമുദ്രജീവികൾക്ക് ഏറ്റവും ഭീഷണിയാകുന്ന മാലിന്യങ്ങളിൽ ഒന്നാണെന്ന ആശങ്കയെ തുടർന്നാണ് ഈ നീക്കം.