അന്തർദേശീയം
മിസിസിപ്പിയിൽ വെടിവയ്പിൽ ആറുപേർ കൊല്ലപ്പെട്ടു

വെസ്റ്റ് പോയിന്റ : മിസിസിപ്പിയിലെ ക്ലേ കൗണ്ടിയിലുണ്ടായ വെടിവയ്പിൽ ആറുപേർ കൊല്ലപ്പെട്ടു. അലബാമ അതിർത്തിക്കടുത്തുള്ള വെസ്റ്റ് പോയിൻറ് പട്ടണത്തിലാണ് വെടിവയ്പ് നടന്നത്.
വടക്കുകിഴക്കൻ മിസിസിപ്പിയിൽ സ്ഥിതി ചെയ്യുന്ന ക്ലേ കൗണ്ടിയിൽ ഏകദേശം 20,000ത്തോളം പേർ താമസിക്കുന്നുണ്ട്.ഇവിടെ മൂന്ന് സ്ഥലങ്ങളിൽ വെടിവയ്പ് നടന്നതായി അധികൃതർ അറിയിച്ചു. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തു.



