അന്തർദേശീയം
യുഎസിലെ കൊളറാഡോ എവർഗ്രീൻ ഹൈസ്കൂൾ ക്യാമ്പസിൽ വെടിവയ്പ്പ്;

യുഎസിലെ കൊളറാഡോ എവർഗ്രീൻ ഹൈസ്കൂൾ ക്യാമ്പസിൽ വെടിവയ്പ്പ്. വിദ്യാർത്ഥി ക്യാമ്പസിൽ വെടിയുതിർതത്ത്. രണ്ട് സഹപാഠികൾക്ക് ഗുരുതരമായി പരിക്ക്. തുടർന്ന് വിദ്യാർത്ഥി സ്വയം വെടിവച്ച് മരിച്ചു. വെടിയേറ്റ ഒരു വിദ്യാർത്ഥി ഗുരുതരാവസ്ഥയിലാണ്. സ്കൂൾ തുറന്ന് മൂന്നാം ആഴ്ചയിലാണ് വെടിവയ്പ്പുണ്ടായത്ത്.
വെടിവയ്പ്പിന്റെ ആദ്യ അഞ്ച് മിനിറ്റിനുള്ളിൽ ആയുധധാരിയായ പുരുഷ വിദ്യാർത്ഥിയുമായി തങ്ങൾ ബന്ധപ്പെട്ടിരുന്നുവെന്നും 900-ലധികം വിദ്യാർത്ഥികളെ സംഭവസ്ഥലത്ത്നിന്നും രക്ഷിച്ചത്തായും പോലീസ് പറഞ്ഞു. എഫ്ബിഐയും എടിഎഫുംപോലീസും സ്കൂളിനകത്തും പുറത്തും പരിശോധന നടത്തുകയാണെന്നും പ്രതിയുടെ വീട് പരിശോധിക്കാൻ വാറണ്ടിന് അനുമതി തേടുകയാണെന്നും പോലീസ് പറഞ്ഞു.