യുഎസിലെ ഇസ്‌കോണ്‍ ക്ഷേത്രത്തിന് നേരേ വെടിവെപ്പ്

സാന്‍ ഫ്രാന്‍സിസ്‌കോ : യുഎസിലെ ഇസ്‌കോണ്‍ ക്ഷേത്രത്തിന് നേരേ വെടിവെപ്പ്. യൂട്ടായിലെ സ്പാനിഷ് ഫോര്‍ക്കിലെ ഇസ്‌കോണ്‍ ശ്രീ ശ്രീ രാധാകൃഷ്ണ ക്ഷേത്രത്തിന് നേരേയാണ് പലദിവസങ്ങളിലായി വെടിവെപ്പുണ്ടായത്. സംഭവം വംശീയ ആക്രമണമാണെന്നാണ് നിഗമനം.
പലദിവസങ്ങളിലായി രണ്ടുഡസനിലേറെ തവണയാണ് ക്ഷേത്രത്തിന് നേരേ വെടിവെപ്പുണ്ടായതെന്ന് ഇസ്‌കോണ്‍ അധികൃതര്‍ പറഞ്ഞു. ക്ഷേത്രത്തിന്റെ പ്രധാനകെട്ടിടത്തിന് നേരേയും സമീപത്തെ കെട്ടിടങ്ങള്‍ക്ക് നേരേയും രാത്രിസമയത്താണ് ആക്രമണം നടക്കുന്നത്. ഭക്തരും അതിഥികളും കെട്ടിടത്തിനുള്ളില്‍ കഴിയുന്ന സമയത്താണ് സംഭവങ്ങളുണ്ടായതെന്നും അധികൃതര്‍ പറഞ്ഞു.
പലദിവസങ്ങളിലായി നടന്ന ആക്രമണങ്ങളില്‍ ആയിരക്കണക്കിന് ഡോളറിന്റെ നാശനഷ്ടമാണ് ക്ഷേത്രത്തിനുണ്ടായത്. ക്ഷേത്രത്തില്‍ സ്ഥാപിച്ച കമാനങ്ങങ്ങളടക്കം തകര്‍ന്നതായും അധികൃതര്‍ പരഞ്ഞു.
ക്ഷേത്രത്തിന് നേരേയുണ്ടായ വെടിവെപ്പിനെ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അപലപിച്ചു. സംഭവത്തില്‍ ഉടനടി നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികൃതരോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും കോണ്‍സുലേറ്റ് അറിയിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കാലിഫോര്‍ണിയയിലെ ചിനോ ഹില്‍സിലെ ക്ഷേത്രത്തിന് നേരേയും സമാനമായരീതിയില്‍ ആക്രമണമുണ്ടായിരുന്നു.