കേരളം

ഡ്രഡ്ജര്‍ അപകടസ്ഥലത്തെത്തിക്കും; ഷിരൂരില്‍ അര്‍ജുനായുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും

അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും. ഡ്രഡ്ജര്‍ അടങ്ങിയ ടഗ് ബോട്ട് ഗംഗാവലിപ്പുഴയിലൂടെ അപകട സ്ഥലത്ത് ഇന്ന് എത്തിക്കും. ഡ്രഡ്ജര്‍ ഗംഗാവലി പുഴയില്‍ ഉറപ്പിച്ച് നിര്‍ത്തിയ ശേഷം ഉച്ചയോടെ മണ്ണു മാറ്റുന്ന പ്രവൃത്തി ആരംഭിക്കാനാവുമെന്നാണ് വിവരം.

ഡ്രഡ്ജര്‍ നിശ്ചിത സ്ഥാനത്ത് ഉറപ്പിക്കാന്‍ 4-5 മണിക്കൂര്‍ വേണ്ടി വരും. നാവികസേനയുടെ ഡൈവര്‍മാരുടെ സംഘം ഇന്ന് ഉച്ചയ്ക്ക് ശേഷം എത്തിയേക്കും. പുഴയിലെ അടിത്തട്ടിന്റെ സ്ഥിതി വിലയിരുത്തി നാവികസേനയുടെ നിര്‍ദേശം കൂടി കണക്കിലെടുത്ത് ജില്ലാ ഭരണകൂടം തുടര്‍നടപടി നിശ്ചയിക്കുക

കാര്‍വാറില്‍ നിന്ന് ബുധനാഴ്ച രാത്രി പുറപ്പെട്ട ഡ്രഡ്ജര്‍ ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് മഞ്ജുഗുണി അഴിമുഖത്ത് എത്തിയത്. ഗംഗാവലി പുഴയിലെ പാലം കടക്കുന്നതിനായി വേലിയിറക്ക സമയം വരെ ഡ്രഡ്ജര്‍ അഴിമുഖത്ത് നങ്കൂരമിട്ടു. പിന്നീട് വൈകിട്ട് നാലു മണിക്ക് വേലിയിറക്കം തുടങ്ങിയതോടെ ഡ്രഡ്ജര്‍ പാലത്തിനടിയിലൂടെ നീങ്ങി.

ഡ്രഡ്ജര്‍ ബോട്ട് ഇന്നലെ രാത്രി ഗംഗാവലിയിലെ രണ്ടാമത്തെ റെയില്‍ പാലം കടത്തേണ്ടെന്ന് തീരുമാനിച്ചിരുന്നു. ഗംഗാവലി പുഴയില്‍ ജല നിരപ്പ് കുറഞ്ഞതിനാല്‍ റെയിവെ പാലത്തിനടിയിലൂടെ ഡ്രഡ്ജറിന് കടന്നു പോകാനായില്ല. രാത്രി ആയതിനാല്‍ പാലത്തിന്റെ വശങ്ങള്‍ അടക്കം കൃത്യമായി കാണുന്നതിന് തടസം ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button