മാഴ്സയിലെ സ്വകാര്യ യാർഡിൽ അറ്റകുറ്റപ്പണികൾ നടത്തിയിരുന്ന കപ്പലിന് തീപിടിച്ചു, പ്രദേശവാസികൾക്ക് ജാഗ്രതാനിർദേശം
മാഴ്‌സയിലെ സ്വകാര്യ യാര്‍ഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്ന കപ്പലിന് തീപിടിച്ചു. ആളപായമില്ല. അന്തരീക്ഷത്തില്‍ വിഷ സാന്നിധ്യമുള്ള
പുകയുടെ സാന്നിധ്യം അമിതമായുള്ളതിനാല്‍ പ്രദേശവാസികളോട് കരുതലോടെ തുടരാനായി അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പതിനഞ്ചോളം ഫയര്‍ എന്‍ജിനുകളും
നാല്പതോളം ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഇന്നലെ ( വെള്ളിയാഴ്ച്ച ) വൈകീട്ട് ആറോടെയാണ് സംഭവം. സ്വകാര്യ ഷിപ് യാര്‍ഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തുകയായിരുന്നു 43 മീറ്റര്‍ ഉയരമുള്ള കപ്പല്‍. ഫൈബര്‍ ഗ്ലാസ്സില്‍ നിര്‍മിച്ച കപ്പലാണിതെന്ന് മെഡിറ്ററേനിയന്‍ മാരിടൈം ഹബ് (എംഎംഎച്ച്) എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണ്‍ ആഞ്ചലിക് അബെല സ്ഥിരീകരിച്ചു. കപ്പലിന്റെ എന്‍ജിന്‍ റൂമിനു സമീപമാണ് തീ പടര്‍ന്നത്.ഫൈബര്‍ വസ്തുക്കള്‍ക്ക് തീ പിടിച്ചതിനാല്‍ വിഷപ്പുകയുടെ സാന്നിധ്യം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും വീടുകളിലെ ജനല്‍ അടച്ചിടാനും പൊതുജനാരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. ശ്വസിക്കാന്‍ ബുദ്ധിമുട്ട്, വിട്ടുമാറാത്ത ചുമ, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ ഉടന്‍ വൈദ്യസഹായം തേടണമെന്ന് ആരോഗ്യവകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു. തീപിടുത്തം സ്ഥിരീകരിച്ച ആഭ്യന്തര മന്ത്രി ബൈറോണ്‍ കാമില്ലേരി പ്രദേശത്തേക്കുള്ള സന്ദര്‍ശനം
ഒഴിവാക്കാന്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.