എംജി സര്‍വകലാശാല കോളജ് യൂണിയന് തെരഞ്ഞെടുപ്പ്; 123 കോളജുകളില്‍ 103 കോളജുകളിലും വിജയം നേടി എസ്എഫ്ഐ

കൊച്ചി : എംജി സര്‍വകലാശാല കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് മുന്നേറ്റം. തെരഞ്ഞെടുപ്പ് നടന്ന 123 കോളജുകളില്‍ 103 കോളജുകളിലും വിജയം നേടിയതായി എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അറിയിച്ചു. വലതുപക്ഷ വര്‍ഗ്ഗീയ ഫാസ്സിസ്റ് കൂട്ടത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് എസ്എഫ്ഐ പ്രസ്താവനയില്‍ അറിയിച്ചു.
ഇടുക്കി ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 26 കോളജുകളില്‍ 20 കോളജുകളിലും എസ്എഫ്ഐ വിജയിച്ചു. ശാന്തന്‍പാറ ഗവണ്മെന്റ് കോളജ്, മാര്‍സ്ലീവാ കോളജ് മുരിക്കാശ്ശേരി എന്നീ കോളജുകള്‍ കെഎസ്യുവില് നിന്നും തിരിച്ചുപിടിച്ചു.
പത്തനംതിട്ട ജില്ലയ്ക്കകത്ത് തിരഞ്ഞെടുപ്പ് നടന്ന 20 കോളജുകളില്‍ 19 ലും എസ്എഫ്ഐക്കാണ് വിജയം രണ്ടു വര്‍ഷമായി തെരഞ്ഞെടുപ്പ് നടക്കാത്ത കോന്നി എന്‍എസ്എസ് കോളജില്‍ എസ്എഫ്ഐ വിജയിച്ചു.
എറണാകുളത്തെ 41 കോളജുകളില്‍ 34 ലും എസ്എഫ്ഐ വിജയിച്ചുച്ചു. കൊച്ചിന് കോളജ്, എംഇഎസ് കുന്നുകര, പള്ളുരുത്തി സിയന്ന കോളജ്, മണിമലക്കുന്ന് ഗവണ്മെന്റ് കോളജ്, പിറവം ബിപിസി കോളജ്, തൃക്കാക്കര ഭാരത മാതാ കോളജ് എന്നിവ കെഎസ്യുവില് നിന്നും മൂവാറ്റുപുഴ ഇലാഹിയ കോളജ് എം എസ് എഫില്‍ നിന്നും തിരിച്ചുപിടിച്ചതായി എസ്എഫ്ഐ അറിയിച്ചു. മഹാരാജാസ് കോളജില്‍ ഇത്തവണയും എല്ലാ സീറ്റുകളും എസ്എഫ്ഐ നേടി.
കോട്ടയം ജില്ലയിലെ 35 കോളജുകളില്‍ 29 കോളജിലും എസ്എഫ്ഐക്ക് മികച്ച വിജയം നേടി. ചങ്ങനാശ്ശേരി എസ് ബി കോളജ് എസ്എഫ്ഐ വിജയിച്ചു. ആലപ്പുഴ ജില്ലക്ക് അകത്ത് തിരഞ്ഞെടുപ്പ് നടന്ന എടത്വ സെന്റ് അലോഷ്യസ് കോളജിലും എസ്എഫ്ഐക്ക് സമ്പൂര്‍ണ്ണ വിജയം നേടി