യൂറോപ്യൻ യൂണിയൻ വാർത്തകൾ

ബ്രിട്ടനിൽ എസ്എഫ്ഐ യൂണിറ്റ് ഓഫിസ് തുറന്നു

ലണ്ടൻ : എസ്എഫ്ഐ (സ്റ്റുഡന്‍റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ) യുകെ ഘടകത്തിന്റെ ആസ്ഥാന മന്ദിരം ലണ്ടനില്‍ തുറന്നു. രക്തസാക്ഷി പ്രദീപ് കുമാറിന്റെ ഓർമ്മദിനത്തിലായിരുന്നു മന്ദിരം ഉദ്ഘാചനം ചെയ്തത്. എസ്എഫ്ഐ യുകെ വൈസ് പ്രസിഡന്റ് നുപുർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ ജിബിയുടെ ദേശീയ പ്രസിഡന്റ് ഹർശേവ് ബൈൻസാണ് ഉദ്ഘാടനം നിർവഹിച്ചത്. എസ്എഫ്ഐ യുകെ സെക്രട്ടറി നിഖിൽ മാത്യു, ജനറൽ സെക്രട്ടറി ലിയോസ് എന്നിവർ സംസാരിച്ചു.

എസ്‌എഫ്‌ഐ-യുകെ ജോയിന്റ് സെക്രട്ടറി വിഷാൽ ഉദയകുമാർ ചടങ്ങിൽ പങ്കെടുക്കുന്നവരോട് നന്ദി രേഖപ്പെടുത്തി. ഫിഡൽ കാസ്ട്രോയുടെ ട്രാൻസ്ലേറ്റർ ആയിരുന്ന ലൂർദ് ഉൾപ്പെടെ ക്യൂബയിൽ നിന്നും നിരവധി പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു.

ബ്രിട്ടനിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ അഭയ കേന്ദ്രമാകുകയും സജീവമായ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോവുകയുമാണ് സംഘടന ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button