കേരളം

എസ്എഫ്ഐ നേതാവ്‌ അനഘ പ്രകാശ്‌ വാഹനാപകടത്തിൽ മരിച്ചു

കൊല്ലം: എസ്എഫ്ഐ നേതാവ്‌ അനഘ പ്രകാശ്‌ (25) വാഹനാപകടത്തിൽ മരിച്ചു. എസ്‌എഫ്‌ഐ കൊല്ലം ജില്ല കമ്മിറ്റി അംഗമാണ്‌. കൊട്ടാരക്കര കോട്ടാത്തലയിൽ വച്ചായിരുന്നു അപകടം. അനഘ സംഞ്ചരിച്ച സ്കൂട്ടർ എം-സാന്റുമായി വന്ന ടോറസ് ലോറിയിൽ ഇടിച്ചായിരുന്നു അപകടം. ഡിവൈഎഫ്ഐ നെടുവത്തൂർ ബ്ലോക്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കൂടിയായ അനഘ അവസാന വർഷ ബിഎഡ് വിദ്യാർത്ഥിയുമാണ്‌. കൊട്ടാരക്കര കോട്ടാത്തലയിൽ വെണ്ടാർ വിദ്യാദിരാജ ബിഎഡ്‌ കോളേജിലാണ്‌ അനഘ ബിഎഡ്‌ ചെയ്യുന്നത്‌. നെടുവത്തൂർ സ്വദേശികളായ പ്രകാശ് – സുജാ ദമ്പതികളുടെ ഏക മകളാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button