മാൾട്ടാ വാർത്തകൾ
ഗോസോയുടെ വിവിധഭാഗങ്ങളിൽ കനത്ത വെള്ളപ്പൊക്കം

ഗോസോയുടെ വിവിധഭാഗങ്ങളിൽ കനത്ത വെള്ളപ്പൊക്കം. വടക്കുപടിഞ്ഞാറൻ മേഖലയിൽ നിന്നും ആഞ്ഞടിച്ച കൊടുങ്കാറ്റിനെ തുടർന്നാണ് വിക്ടോറിയ, മാർസൽഫോർൺ എന്നിവയുൾപ്പെടെ ഗോസോയുടെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കമുണ്ടായതെന്ന് സിവിൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റിന്റെ വക്താവ് ടൈംസ് ഓഫ് മാൾട്ടയോട് പറഞ്ഞു. എക്സ്ലെൻഡിയിലെ കാറുകൾ വെള്ളത്തിൽ ഒഴുകിപ്പോയത് ഒഴിച്ചാൽ കനത്ത നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലഗോസോയിലുടനീളം 30 മില്ലിമീറ്ററിനും 50 മില്ലിമീറ്ററിനും ഇടയിൽ മഴ പെയ്തു. പ്രവചനത്തേക്കാൾ നേരത്തെ മഴ എത്തിയെന്നും പ്രതീക്ഷിച്ചതിലും കൂടുതൽ ശക്തമായിരുന്നുവെന്നും കാലാവസ്ഥാ കേന്ദ്രം പറയുന്നു. ോസോയിലുടനീളം ഇടിമിന്നലും മാൾട്ടയുടെ ചില ഭാഗങ്ങളിൽ മഴയും ഇടിമിന്നലും ഉണ്ടായതായും റിപ്പോർട്ടുണ്ട്.