കേരളം
വേടന്റെ പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

കാസര്‍കോട് : ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ വേടന്റെ പരിപാടിക്കിടെ അപകടം. തിക്കിലും തിരക്കിലും പെട്ട് ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. കുട്ടികളും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. പരിപാടിക്കിടെ റെയില്‍വേ പാളം മറികടന്ന യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. പൊയിനാച്ചി സ്വദേശി ശിവാനന്ദനാണ് മരിച്ചത്. ഇരുപത് വയസ്സായിരുന്നു.
വലിയ ജനക്കൂട്ടമാണ് പരിപാടിക്കെത്തിയത്. ആളുകളെ വിവിധ ഗേറ്റുകളിലൂടെയാണ് സംഘാടകര്‍ കടത്തിവിട്ടതെങ്കിലും ആള്‍ക്കൂട്ടം തിരക്കിനിടിയെ അതെല്ലാം തകര്‍ന്നു.പരിപാടി പറഞ്ഞതിലും ഒന്നരമണിക്കൂര്‍ വൈകിയാണ് ആരംഭിച്ചത്. വേടന് എത്താന്‍ താമസിച്ചതായിരുന്നു കാരണം.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.



