വൈറ്റ് ഹൗസിന് സമീപം ഏറ്റുമുട്ടൽ; യുവാവിന് വെടിയേറ്റു

വാഷിംഗ്ടൺ : വൈറ്റ് ഹൗസിന് സമീപം തോക്കുമായി നിന്ന യുവാവിനെ സുരക്ഷാ സേന വെടിവച്ചു വീഴ്ത്തി. വൈറ്റ് ഹൗസിന്റെ പടിഞ്ഞാറ് വശത്തുള്ള ഐസന്‍ഹോര്‍ എക്സിക്യൂട്ടീവ് ഓഫീസിന് അടുത്തായാണ് യുവാവും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റമുട്ടലുണ്ടായത്.
വെടിയേറ്റ് വീണ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആത്മഹത്യാ പ്രവണതയുള്ള ഒരു യുവാവ് വൈറ്റ് ഹൗസിന് സമീപത്തി ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ആയുധവുമായി ഇയാളെ കണ്ടെത്തിയത്.
പോലീസ് വാഹനം കണ്ടപ്പോൾ ഇയാൾ തോക്ക് ചൂണ്ടുകയായിരുന്നു. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ യുവാവിന് പരിക്കേൽക്കുകയായിരുന്നു. വെടിവയ്പ്പ് നടന്ന സമയത്ത് പ്രസിഡന്റ് ട്രംപ് ഫ്ലോറിഡയിലായിരുന്നു.