കൊച്ചി : സ്പൈസ് കോസ്റ്റ് മാരത്തൺ 2024 ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഫ്ലാഗ് ഓഫ് ചെയ്തു. ഞായറാഴ്ച രാവിലെ 3.30ന് മാരത്തണിന് തുടക്കമായത്. 8000 പേരാണ് മാരത്തണിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. വയനാടിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് നടത്തുന്ന മാരത്തണിൽ പതിനായരിത്തലധികം ആളുകളാണ് പങ്കെടുക്കും. ഏജസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് സ്‌പൈസ് കോസ്റ്റ് മാരത്തണിന്‍റെ ഒമ്പതാം പതിപ്പാണിത്.
ഫുൾ മാരത്തൺ (42.2 കി.മീ), ഹാഫ് മാരത്തണ്‍ (21.കി.മീ), ഫൺ റണ്ണിലും (5 കി.മീ) എന്നീ വിഭാഗങ്ങളിലായാണ് മാരത്തൺ സംഘടിപ്പിക്കുന്നത്. ഫൺ റണ്ണിന്റെ ഫ്ലാഗ് ഓഫ് ആണ് സച്ചിൻ നിർവഹിച്ചത്. നിങ്ങളെ വീണ്ടും കാണാനായതിൽ, ഈ എനർജി കാണുമ്പോൾ സന്തോഷം. ഓരോ വർഷം കഴിയുന്തോറും മാരത്തൺ കൂടുതൽ നന്നായി വരുന്നു. എല്ലാവർക്കും ആശംസകൾ- സച്ചിൻ ഫ്ലാഗ് ഓഫ് നിർവഹിച്ച് സച്ചിൻ പറഞ്ഞു.
കൊച്ചി മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ നിന്ന് ആരംഭിക്കുന്ന മാരത്തൺ ക്വീൻസ്‌വേ, ഫോർഷോർ റോഡ്, തേവര, രവിപുരം, നേവൽ ബേസ്, വെണ്ടുരുത്തി, തോപ്പുംപടി, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വില്ലിങ്‌ടൺ ഐലൻഡ് വഴി കറങ്ങി തിരിച്ച് മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ അവസാനിക്കും. പുലർച്ചെ 3.30ന് ഫുള്‍ മാരത്തണും, ഹാഫ് മാരത്തൺ 4.30നും ഫൺ റൺ ആറ് മണിക്കുമാണ് തുടങ്ങിയത്.
എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയാണ് മാരത്തൺ സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ രണ്ടു കിലോ മീറ്ററിലും വെള്ളവും മറ്റും ഉറപ്പാക്കിയിട്ടുണ്ട്. മെഡിക്കൽ ട്രസ്റ്റിന്‍റെ ആംബുലൻസുകളും പാരാമെഡിക്കൽ ജീവനക്കാരും വൈദ്യസഹായത്തിനുണ്ടാകും. മത്സരം പൂർത്തിയാക്കുന്നവർക്ക് മെഡലുകൾ നൽകും.