യൂറോപ്യൻ യൂണിയൻ വാർത്തകൾ
അടുത്തയാഴ്ചയിലെ റയാനെയർ വിമാനസർവീസുകൾ താളംതെറ്റും; 1ലക്ഷം യാത്രക്കാരെ ബാധിക്കുമെന്ന് എയർലൈൻ

ഫ്രാൻസിലെ പണിമുടക്ക് പ്രഖ്യാപനം അടുത്തയാഴ്ചയിലെ റയാനെയർവിമാനസർവീസുകളെ ബാധിച്ചേക്കും. അടുത്തയാഴ്ച പണിമുടക്ക് ഉണ്ടായാൽ തങ്ങൾക്ക് ഒരു ലക്ഷം യാത്രക്കാരെ വരെ ബാധിക്കുന്ന തരത്തിൽ വിമാന സർവീസുകൾ റദ്ദാക്കേണ്ടിവരുമെന്ന് റയാനെയർ ചീഫ് എക്സിക്യൂട്ടീവ് മൈക്കൽ ഒ’ലിയറി മുന്നറിയിപ്പ് നൽകി. ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളിലെ വാക്കൗട്ടുകൾ മൂലമുണ്ടായ വ്യാപകമായ റദ്ദാക്കലുകളും കാലതാമസങ്ങളും മൂലമുണ്ടാകുന്ന സർവീസ് തടസ്സത്തിന് ഏകദേശം 20 മില്യൺ പൗണ്ട് ചിലവാകുമെന്ന് എയർലൈൻ പറഞ്ഞു. പണിമുടക്കുകൾ അസ്വീകാര്യമാണെന്ന് പറഞ്ഞ ഒ’ലിയറി ഭൂഖണ്ഡത്തിലുടനീളമുള്ള വിമാന യാത്ര സംരക്ഷിക്കാൻ യൂറോപ്യൻ യൂണിയൻ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഫ്രഞ്ച് യൂണിയനുകളുമായും എയർ ട്രാഫിക് കൺട്രോളറുകളുമായും ഏറ്റുമുട്ടൽ പാതയിലാണ് വളരെക്കാലമായി റയാനെയർ.