മാൾട്ടാ വാർത്തകൾ
അമിതഭാരമുള്ള ക്യാബിൻ ബാഗുകൾ തിരിച്ചറിയുന്ന ജീവനക്കാർക്ക് കൂടുതൽ കമ്മീഷൻ, പ്രഖ്യാപനവുമായി റയാൻ എയർ

അമിതഭാരമുള്ള ക്യാബിൻ ബാഗുകൾ തിരിച്ചറിയുന്ന ജീവനക്കാർക്ക് കൂടുതൽ കമ്മീഷൻ നൽകുന്ന കാര്യം റയാനെയർ സ്ഥിരീകരിച്ചു. ബോർഡിംഗ് ഗേറ്റുകളിൽ വലിപ്പക്കൂടുതൽ കാബിൻ ബാഗുകൾ തിരിച്ചറിയുന്ന ജീവനക്കാർക്കാണ് കമ്മീഷൻ നൽകുക. വലിപ്പക്കൂടുതലുള്ള ബാഗുകൾ കണ്ടെത്തുന്ന ജീവനക്കാർക്ക് നിലവിൽ €1.50 നൽകുന്നുണ്ട് . ഈ ബോണസ് പ്രതിമാസം €80 ആയി പരിമിതപ്പെടുത്തിയിട്ടുമുണ്ടു. ഇതിൽ വർദ്ധനവ് ഉണ്ടാക്കാനാണ് ആലോചന. പാസഞ്ചർ ക്യാബിനിലേക്ക് കൊണ്ടുപോകാൻ കഴിയാത്തത്ര വലുതാണെന്ന് കരുതുന്ന ഏതൊരു ബാഗിനും യാത്രക്കാരിൽ നിന്ന് €75 ആണ് നിലവിൽ റയാൻ എയർ ഈടാക്കുന്നത്.
പാസഞ്ചർ ക്യാബിനിൽ അനുവദിക്കുന്ന ബാഗുകളുടെ വലുപ്പം ഒരു വശത്ത് 5 സെന്റീമീറ്റർ കൂട്ടി 40x30x20 സെന്റീമീറ്റർ ആയി വർദ്ധിപ്പിക്കുമെന്ന് ഐറിഷ് എയർലൈൻ അടുത്തിടെ പ്രഖ്യാപിച്ചു. പുതിയ അളവുകൾ കർശനമായി നടപ്പിലാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.