മാൾട്ടക്ക് സമീപം റഷ്യൻ എൽഎൻജി ടാങ്കർ സ്ഫോടനത്തിൽ തകർന്നതായി റിപ്പോർട്ട്

മാൾട്ടക്ക് സമീപം റഷ്യൻ പതാകയോടുകൂടിയ എൽഎൻജി ടാങ്കർ സ്ഫോടനത്തിൽ തകർന്നതായി റിപ്പോർട്ട്. ചൊവ്വാഴ്ച പുലർച്ചെ മാൾട്ടക്കും ലിബിയക്കും ഇടയിലെ മെഡിറ്ററേനിയൻ കടലിലാണ് എൽ.എൻ.ജി ടാങ്കർ സ്ഫോടനത്തിൽ തകർന്നത്ത്. ‘ആർക്ക്ടിക് മെറ്റാഗാസ്’ എന്ന കപ്പലിൽ പുലർച്ചെ ഏകദേശം 4 മണിയോടെ നിരവധി സ്ഫോടനങ്ങൾ നടന്നതായും തുടർന്ന് തീപിടിച്ചതായുമാണ് റിപ്പോർട്ട്. കപ്പലിലെ ജീവനക്കാരെ സമീപത്തുണ്ടായിരുന്ന മറ്റൊരു കപ്പലിലേക്ക് സുരക്ഷിതമായി മാറ്റി. സ്ഫോടനത്തിന് മുമ്പ് യാതൊരു അടിയന്തര സഹായസൂചനയും (ഡിസ്ട്രസ് സിഗ്നൽ) നൽകിയിരുന്നില്ല.
മാൾട്ടയുടെ സായുധ സേന സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികെയാണ്. എന്നാൽ സംഭവം മാൾട്ടയുടെ സമുദ്രാതിർത്തിക്കുള്ളിലാണോ ഉണ്ടായതെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. ഉക്രേനിയൻ ഡ്രോൺ ആക്രമണമാണ് കപ്പൽ തീപിടിത്തത്തിന്റെ കാരണമെന്നാണ് റിപ്പോട്ടുകൾ സൂചിപ്പിക്കുനത്ത്. എന്നാൽ ഈ വിവരം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് ഉക്രെയ്ന് സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.
യു.എസ്., യൂറോപ്യൻ യൂണിയൻ, യു.കെ. രാജ്യങ്ങളുടെ ഉപരോധ പട്ടികയിൽ ഉൾപ്പെട്ട ടാങ്കർ റഷ്യയിൽ നിന്ന് സുവീസ് കനാലിലേക്കുള്ള യാത്രയ്ക്കിടയിലാണ് സ്ഫോടനം നടന്നത്ത്. കപ്പൽ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) കയറ്റിയിരുന്നുവെന്നതിനാൽ മാൾട്ടയ്ക്ക് പരിസ്ഥിതി ഭീഷണി ഇല്ലെന്നാണ് പ്രാഥമിക സൂചനകളെന്നും. സ്ഫോടനത്തിന്റെ കാരണം സംബന്ധിച്ച അന്വേഷണം തുടരുകയാണെന്ന് അധികൃതർ പറഞ്ഞു.



