ഇനി ആശ്വാസത്തിന്റെ നാളുകള്‍? യുക്രൈന് – റഷ്യ ചര്‍ച്ച ആരംഭിച്ചു
യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യുക്രൈന് – റഷ്യ ചര്‍ച്ച ആരംഭിച്ചു. ബലാറസില്‍ വച്ചാണ് ചര്‍ച്ച നടക്കുന്നത്. നയതന്ത്ര തല ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്.
റഷ്യ-യുക്രൈൻ യുദ്ധ പ്രതിസന്ധി പരിഹരിക്കാൻ ചർച്ച തുടങ്ങി. ഇരു രാജ്യങ്ങളിലെയും പ്രതിനിധി സംഘങ്ങളാണ് ചർച്ച നടത്തുന്നത്.
അതേസമയം ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക യോഗം ബുധനാഴ്ച. യുഎൻ ന്യൂക്ലിയർ വാച്ച്ഡോഗിൻ്റെ 35 അംഗങ്ങളടങ്ങിയ ഡയറക്ടർ ബോർഡ് ആണ് ബുധനാഴ്ച ചേരുക.
ആണവായുധങ്ങൾ സജ്ജമാക്കാൻ സേനാ തലവന്മാർക്ക് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ നിർദേശം നൽകിയ സാഹചര്യത്തിലാണ്ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക യോഗം ബുധനാഴ്ച ചേരുക.
ആണവ ആയുധങ്ങള്‍ സജ്ജമാക്കാന്‍ സേനാ തലവന്മാര്ക്ക് ആണവ ആയുധങ്ങള്‍ സജ്ജമാക്കാന്‍ സേനാ തലവന്മാര്ക്ക് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന് നിര്‍ദേശം നല്‍കുകയായിരുന്നു.
യുക്രൈന് കൂടുതല്‍ സൈനിക സഹായം ലഭിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നിര്‍ദേശം. ഷ്യയ്ക്കെതിരെ പാശ്ചാത്യ രാജ്യങ്ങൾ കടുത്ത സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു.