അന്തർദേശീയം

ഖത്തര്‍ സര്‍ക്കാറിന്റെ നിര്‍ണായക എന്‍എന്‍ജി പദ്ധതിയുടെ നിര്‍മാണ, സംഭരണ കരാര്‍ ആര്‍പി ഗ്രൂപ്പിന്

ദോഹ : ഖത്തര്‍ സര്‍ക്കാറിന്റെ നിര്‍ണായക എന്‍എന്‍ജി പദ്ധതിയുടെ നിര്‍മാണ, സംഭരണ കരാര്‍ ഡോ. ബി രവി പിള്ളയുടെ നേതൃത്വത്തിലുളള സ്ഥാപനത്തിന് ലഭിച്ചു. ആര്‍പി ഗ്രൂപ്പിന്റെ ഗള്‍ഫ് ഏഷ്യ കോണ്‍ട്രാക്ടേഴ്‌സ് അടങ്ങിയ കണ്‍സോര്‍ഷ്യത്തിനാണ് കരാര്‍ ലഭിച്ചത്. ലോകത്തെ ഏറ്റവും വലിയ എല്‍എന്‍ജി വികസന പദ്ധതിയാണിത്.

ഖത്തറിലെ പൊതുമേഖലാ പെട്രോളിയം കമ്പനിയായ ഖത്തര്‍ എനര്‍ജിയുടെതാണ് പദ്ധതി. ഡോ. ബി രവി പിള്ളയുടെ ഗള്‍ഫ് ഏഷ്യ കോണ്‍ട്രാക്ടേഴ്‌സ് കമ്പനിക്ക് പുറമെ, ടെക്‌നിപ് എനര്‍ജീസ്, സിസിസി എന്നിവരടങ്ങുന്നതാണ് കണ്‍സോര്‍ഷ്യം. ദോഹയിലെ ഖത്തര്‍ എനര്‍ജി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഖത്തര്‍ എനര്‍ജി സിഇഒയും ഊര്‍ജ മന്ത്രിയുമായ സാദ് ഷെരിദ അല്‍-കാബി, ജിഎസി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബി രവി പിള്ള, ടെക്‌നിപ്പ് എനര്‍ജീസ് ചീഫ് എക്‌സിക്യൂട്ടീവ് അര്‍നൗഡ് പീറ്റണ്‍, സി സി സി ചെയര്‍മാന്‍ സമീര്‍ ഖൗറി എന്നിവര്‍ പങ്കെടുത്തു.

ഏഴ് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. ഇതോടെ ഖത്തറിന്റെ മൊത്തം എല്‍എന്‍ജി ഉത്പാദന ശേഷി 14.2 കോടി ടണ്ണായി ഉയരും. ലോകത്തെ ഏറ്റവും വലിയ എല്‍എന്‍ജി ഉത്പാദകരാണ് ഖത്തര്‍. ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതാവും പദ്ധതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button