കേരളം

മൂന്നാറിലെ സഞ്ചാരികള്‍ക്കായി കെഎസ്ആര്‍ടിസിയുടെ പുതുവത്സര സമ്മാനം; പുറംകാഴ്ചകള്‍ പൂര്‍ണ്ണമായും ആസ്വദിക്കാൻ റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ സര്‍വീസ്

തിരുവനന്തപുരം : മൂന്നാറിലെ സഞ്ചാരികളെ ലക്ഷ്യമിട്ട് കെഎസ്ആര്‍ടിസി റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ സര്‍വീസ് ഉദ്ഘാടനം ചൊവ്വാഴ്ച. യാത്രക്കാര്‍ക്ക് പുറംകാഴ്ചകള്‍ പൂര്‍ണ്ണമായും ആസ്വദിക്കുവാന്‍ കഴിയുന്ന തരത്തിലാണ് റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസ് നിര്‍മ്മിച്ചത്. കെഎസ്ആര്‍ടിസിയുടെ ഏറ്റവും നൂതന സംരംഭമാണ് റോയല്‍ വ്യൂ സര്‍വീസ്.

കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരക്കാഴ്ചകള്‍ എന്ന പേരില്‍ ആരംഭിച്ച രണ്ട് ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ സര്‍വീസുകള്‍ ഏറെ ജനപ്രീതി നേടിയിരുന്നു. ഇതേ മാതൃകയില്‍ മൂന്നാറിലെ സഞ്ചാരികള്‍ക്കായി കെഎസ്ആര്‍ടിസിയുടെ പുതുവത്സര സമ്മാനമായാണ് പുതിയ ഡബിള്‍ ഡക്കര്‍ സര്‍വീസ് വരുന്നത്. ചൊവ്വാഴ്ച രാവിലെ 11:00 ന് ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് കഴക്കൂട്ടം എം എല്‍ എ കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ റോയല്‍ വ്യൂ ഫ്‌ലാഗ് ഓഫ് ചെയ്യുമെന്ന് കെഎസ്ആര്‍ടിസി ഫെയ്സ്ബുക്കില്‍ അറിയിച്ചു.

കെഎസ്ആര്‍ടിസിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് :-

കെഎസ്ആര്‍ടിസി റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ സര്‍വീസ് ഉദ്ഘാടനം

കെഎസ്ആര്‍ടിസിയുടെ ഏറ്റവും നൂതന സംരംഭമായ കെഎസ്ആര്‍ടിസി റോയല്‍ വ്യൂ സര്‍വീസ് ആരംഭിക്കുകയാണ്

യാത്രക്കാര്‍ക്ക് പുറം കാഴ്ചകള്‍ പൂര്‍ണ്ണമായും ആസ്വദിക്കുവാന്‍ കഴിയുന്ന തരത്തിലാണ് [fully transparent Double Decker Bus ] KSRTC ROYAL VIEW നിര്‍മ്മിച്ചിട്ടുള്ളത്

കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരക്കാഴ്ചകള്‍ എന്ന പേരില്‍ ആരംഭിച്ച രണ്ട് ഓപ്പണ്‍ ഡബിള്‍ഡക്കര്‍ സര്‍വീസുകള്‍ ഏറെ ജനപ്രീതി നേടിയിരുന്നു. ഇതേ മാതൃകയില്‍ മൂന്നാറിലെ സഞ്ചാരികള്‍ക്കായി കെഎസ്ആര്‍ടിസിയുടെ പുതുവത്സര സമ്മാനമായി 31-12-2024 ചൊവ്വാഴ്ച രാവിലെ 11:00 ന് ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് ബഹു: കഴക്കൂട്ടം എം എല്‍ എ ശ്രീ കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബഹു ഗതാഗത വകുപ്പ് മന്ത്രി ശ്രീ കെ ബി ഗണേഷ് കുമാര്‍ റോയല്‍ വ്യൂ ഫ്‌ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വഹിക്കുന്നതാണ് . തദവസരത്തില്‍ കെഎസ്ആര്‍ടിസിയുടെ 2025 ലെ കലണ്ടര്‍ പ്രകാശനവും ഗതാഗത വകുപ്പ് മന്ത്രി നിര്‍വഹിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button