യൂറോപ്യൻ യൂണിയൻ വാർത്തകൾ
കീവിൽ യൂറോപ്യൻ പാർലമെന്റ് ഓഫീസ് തുറന്ന് റോബർട്ട മെറ്റ്‌സോള

കീവിൽ യൂറോപ്യൻ പാർലമെന്റ് ഓഫീസ് തുറന്ന് യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് റോബർട്ട മെറ്റ്‌സോള. സമാധാനത്തിലേക്കും യൂറോപ്യൻ യൂണിയൻ അംഗത്വത്തിലേക്കുമുള്ള ഉക്രെയ്‌നിന്റെ പാതയിൽ യൂറോപ്യൻ പാർലമെന്റിന് അതിന്റെ ഓഫീസ് വഴി കേൾക്കാനും പ്രവർത്തിക്കാനും പിന്തുണയ്ക്കാനും കഴിയുമെന്ന് അവർ കൂട്ടിച്ചേർത്തു.“ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്, ഞങ്ങൾ ഇവിടെയുണ്ട്. നിങ്ങൾ ഒരിക്കലും ഒറ്റയ്ക്ക് നടക്കില്ല,” അവർ പറഞ്ഞു. ഉക്രെയ്‌നിനെപ്പോലെ യൂറോപ്പും എപ്പോഴും സമാധാനം ആഗ്രഹിക്കുന്നുണ്ടെന്ന് മെറ്റ്‌സോള പറഞ്ഞു. ഉക്രെയ്‌നിനെതിരായ റഷ്യൻ ആക്രമണം ആരംഭിച്ച് 1300 ദിവസങ്ങൾക്ക് ശേഷം നടന്ന സന്ദർശന വേളയിൽ, പ്രസിഡന്റ് മെറ്റ്‌സോള ഉക്രെയ്‌ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി.