കേരളം
ഫറോക്കിൽ റോഡ് ഇടിഞ്ഞ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു

കോഴിക്കോട് : കോഴിക്കോട് ഫറോക്കിൽ റോഡ് ഇടിഞ്ഞ് അപകടം. റോഡരികൽ പാർക്ക് ചെയ്തിരുന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. സിമന്റ് ലോറിയാണ് മറിഞ്ഞത്. ഫറോഖ് നഗരസഭ ചെയർമാൻ എം.സി. അബ്ദുൾ റസാഖിന്റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്.
വീടിന് കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ഡ്രൈവർക്ക് ചെറിയ പരുക്ക് പറ്റിയിട്ടുണ്ട്. വീടിനുള്ളിൽ ആളുകളില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി.



