ചരമംദേശീയം

പ്രശ്സത നടി സൗകർ ജാനകി അന്തരിച്ചു

ചെന്നൈ : പ്രശ്സത നടി സൗകർ ജാനകി (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അന്ത്യം. നടികർ സം​ഘം പ്രസിഡന്റ് നാസർ ആണ് മരണവിവരം ഔദ്യോ​ഗികമായി പുറത്തുവിട്ടത്.

തമിഴകത്തെ നിരവധി താരങ്ങൾ നടിക്ക് അനുശോചനം അറിയിച്ചിട്ടുണ്ട്. 1950ൽ എൽ വി പ്രസാദ് സംവിധാനം ചെയ്ത ഷാവുകരു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ജാനകി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 1952 ൽ ടിആർ സുന്ദരം സംവിധാനം ചെയ്ത വലയപതി എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറി.

തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. 450-ലധികം സിനിമകളിലും 300-ലധികം നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1964 ൽ പുറത്തിറങ്ങിയ സ്കൂൾ മാസ്റ്റർ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തിലേക്കുള്ള അരങ്ങേറ്റം. മമ്മൂട്ടി ചിത്രമായ സൂര്യ മാനസത്തിലും പ്രധാന വേഷത്തിലെത്തിയിരുന്നു. മമ്മൂട്ടി അവതരിപ്പിച്ച പുട്ട് ഉറുമീസ് എന്ന കഥാപാത്രത്തിന്റെ അമ്മയായാണ് ചിത്രത്തിൽ ജാനകി എത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button