കേരളം
ആര്‍സി ഇന്നു മുതല്‍ ഓണ്‍ലൈനില്‍; ഡിജി ലോക്കര്‍, എം പരിവാഹന്‍ എന്നിവയില്‍ പകര്‍പ്പ് ലഭിക്കും

തിരുവനന്തപുരം : ഡ്രൈവിങ് ലൈസന്‍സിനു പിന്നാലെ സംസ്ഥാനത്തെ വാഹന രജിസ്‌ട്രേഷന്‍ രേഖകളും(ആര്‍സി) ശനിയാഴ്ച മുതല്‍ ഡിജിറ്റലായി മാറും. അപേക്ഷകര്‍ക്ക് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ പാകത്തില്‍ സോഫ്റ്റ്‌വേറില്‍ മാറ്റംവരുത്തി. കേന്ദ്രസര്‍ക്കാര്‍ മൊബൈല്‍ ആപ്പുകളായ ഡിജിലോക്കര്‍, എം പരിവാഹന്‍ എന്നിവയിലും ആര്‍സിയുടെ ഡിജിറ്റല്‍ പകര്‍പ്പ് ലഭിക്കും.
വാഹന ഉടമകളെ ഏറെ വലച്ച പ്രശ്‌നത്തിനാണ് ഡിജിറ്റല്‍ സംവിധാനത്തിലൂടെ പരിഹാരമാകുന്നത്. ആര്‍സി അച്ചടിക്കാതെ അപേക്ഷയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകില്ല. മറ്റു സേവനങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനും കഴിയില്ല.