യുഎസിൽ രോഗിയുടെ ശരീരത്തിൽ അപൂർവ്വ ഇനം എച്5 എ5 പക്ഷിപ്പനി വെെറസ്

വാഷിംഗ്ടൺ ഡിസി : അമേരിക്കയിൽ രോഗിയുടെ ശരീരത്തിൽ മനുഷ്യ ശരീരത്തിൽ ഇതുവരെ കണ്ടെത്താത്ത അപൂർവ്വ വെെറസ്എച്5 എ5 വെറസ് കണ്ടെത്തി. വെെറസ് മനുഷ്യർക്ക് വലിയ ഭീഷണി സൃഷ്ടിക്കാൻ സാധ്യതയില്ലെന്നാണ് ആദ്യ പരിശോധനയിൽ വ്യക്തമാകുന്നതെതെങ്കിലും ഗൗരതവതരമായി തന്നെ വഷയത്തെ സംബനന്ധിച്ച് പഠിക്കേണ്ടതുണ്ടെന്നും യുഎൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു
വാഷിംഗ്ടണിലെ ഒരു താമസക്കാരനിലാണ് വെെറസ് കണ്ടെത്തിയത്. രണ്ട് മാസംമുന്നെ മറ്റു പല അസുഖങ്ങളോടെ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.തുടർന്നാണ് അപൂർവ്വ വെെറസ് കണ്ടെത്തിയത്.
മനുഷ്യ ശരീരത്തിൽ ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു ഇൻഫക്ഷൻ ഉണ്ടാകുന്നതെന്ന് യുഎസ്സ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ പറഞ്ഞു. ആളുകളിലേക്ക് പടരാനുള്ള സാധ്യത വളരെ കുറവാണെന്നും വീടിന് പിറകിലുള്ള കോഴിവളർത്തലാകാം വയറസിന്റെ ഉറവിടമെന്നും അധകൃതർ സംശയിക്കുന്നു . വെെറസ് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ തുടരുകയാണ്.



