കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും നേതാക്കളെയും പ്രശംസിച്ച് രജനീകാന്ത്

ചെന്നൈ : കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും നേതാക്കളെയും പ്രശംസിച്ച് സൂപ്പര്‍താരം രജനീകാന്ത്. കമ്യൂണിസ്റ്റ് നേതാക്കളുമായി അടുത്ത സൗഹൃദമുള്ളുണ്ടെന്നും ജനങ്ങള്‍ അവരെ ബഹുമാനിക്കുന്നത് കാണുമ്പോള്‍ വളരെ സന്തോഷമുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അതിന്റേതായ തത്വങ്ങളും, പ്രത്യയശാസ്ത്രവും, മാനദണ്ഡങ്ങള്‍ ഉണ്ട്. അതിന് അനുസരിച്ചാണ് ഓരോ സഖാക്കളും പെരുമാറുന്നതെന്നും രജനീകാന്ത് പറഞ്ഞു.
മധുര എംപിയും സിപിഐഎം നേതാവും എഴുത്തുകാരനുമായ സു വെങ്കിടേശന്റെ ‘വേല്‍പാരി’ എന്ന നോവലിന്റെ വിജയാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോവലിന്റെ ഒരു ലക്ഷത്തില്‍പ്പരം കോപ്പികളാണ് ഇതുവരെ വിറ്റഴിച്ചത്. സു വെങ്കിടേശന്, ടി കെ ആര് തുടങ്ങിയ മുിര്‍ന്ന സിപിഐഎം നേതാക്കളെ നടന് ചടങ്ങില്‍ പ്രശംസിച്ചു.
കല്‍ക്കിയെ കാണാന്‍ കഴിഞ്ഞില്ല. പക്ഷെ ഈ കാലഘട്ടത്തിലെ കല്ക്കിയായ സു വെങ്കിടേഷിനെ കണ്ടു. കള്ളവും കാപട്യവുമില്ലാത്ത ചിരിയുണ്ട് വെങ്കിടേശന്. അദ്ദേഹത്തിന്റെ മനസ് എത്ര ശുദ്ധമാണ് എന്ന് ആ ചിരിയില്‍ തന്നെ മനസിലാകും, ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുന്നയാളാണ്. അദ്ദേഹം നല്ലൊരു സാഹിത്യകാരന് മാത്രമല്ല, മികച്ച ഒരു രാഷ്ട്രീയ നേതാവുമാണെന്ന് രജനീകാന്ത് പറഞ്ഞു. മധുരയില്‍ സു വെങ്കിടേശനെ സ്ഥാനാര്‍ഥിയായി നിര്‍ത്തിയതിന് എല്ലാ കമ്മ്യൂണിസ്റ്റ് നേതാക്കളെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. അവിടെ അദ്ദേഹം മികച്ച വിജയം നേടി. മുതിര്‍ന്ന സിപിഐഎം നേതാവ് ടി കെ രം?ഗരാജനെയും രജനീകാന്ത് പേരെടുത്ത് പ്രശംസിച്ചു. ടി കെ ആര് എന്റെ ആത്മാര്‍ഥ സുഹൃത്താണ്. ഞാന്‍ വളരെ ബഹുമാനിക്കുന്ന ആളാണ് മുന്‍ പാര്ലമെന്റേറിയന് കൂടിയായ ടി കെ ആര്. എന്നും അദ്ദേഹം പറഞ്ഞു.
മുതിര്‍ന്ന സിപിഐഎം നേതാവ് ടി കെ രംഗരാജനെയും രജനീകാന്ത് പേരെടുത്ത് പ്രശംസിച്ചു. ടി കെ ആര് ഇവിടെയുണ്ട്. എന്റെ ആത്മാര്‍ഥ സുഹൃത്താണ്. ഞാന്‍ വളരെ ബഹുമാനിക്കുന്ന ആളാണ് മുന്‍ പാര്ലമെന്റേറിയന് കൂടിയായ ടി കെ ആര് ഒരു തവണ ഡല്‍ഹിയില്‍ പോയപ്പോള്‍ മറ്റ് പാര്ലമെന്റേറിയന്മാര് ആദ്ദേഹത്തെ ബഹുമാനിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എനിക്ക് വലിയ സന്തോഷമായി- രജനികാന്ത് പറഞ്ഞു.