ദേശീയം

പഞ്ചാബിലെ ബിജെപി നേതാക്കളുടെ വീടുകൾ വളഞ്ഞ് കർഷകരുടെ പ്രതിഷേധം

അമൃത‌്സർ: പഞ്ചാബിൽ ബിജെപി നേതാക്കളുടെ വീടുകൾ വളഞ്ഞ് കർഷകരുടെ പ്രതിഷേധം. ലോക്സഭാ തിരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം അവശേഷിക്കെയാണു സംസ്ഥാനത്തെ 16 നേതാക്കളുടെ വീടുകൾ സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതരം), കിസാൻ മസ്ദൂർ മോർച്ച എന്നിവരുടെ നേതൃത്വത്തിൽ വളഞ്ഞത്.

13 ലോക്സഭാ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർഥികളുടെ വീടുകൾക്കു മുന്നിലുൾപ്പെടെ നൂറുകണക്കിനു കർഷകർ അണിനിരന്നു. വീടുകൾക്കു മുന്നിലെ റോഡുകളിൽ പന്തലിട്ടാണ് സമരം. സമരക്കാരെ നേരിടാൻ കലാപവിരുദ്ധ സേനയെ ഉൾപ്പെടെ സർക്കാർ രംഗത്തിറക്കി. കാർഷിക വിളകളുടെ താങ്ങുവില വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി ന‌ടത്തിയ ദില്ലി ചലോ മാർച്ച് പഞ്ചാബ്–ഹരിയാന അതിർത്തിയിലെ ശംഭു, ഖനൗരി എന്നിവിടങ്ങളിൽ ഹരിയാന പൊലീസ് തടഞ്ഞിരുന്നു. തുടർന്നു അതിർത്തി പ്രദേശത്തു സമരം തുടരുകയായിരുന്നു. ഇതിനിടെ അറസ്റ്റിലായ 3 കർഷകരെ വിട്ടയയ്ക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ മാസം 17നു ശംഭു റെയിൽവേ സ്റ്റേഷനിൽ ഉപരോധം തുടങ്ങി. ഇത് അവസാനിപ്പിച്ചാണു ബിജെപി നേതാക്കളുടെ വീടുകൾ വളഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button