യുകെ വിസ തട്ടിപ്പുകേസ് : നിര്‍മാതാവ് ജോബി ജോര്‍ജിന് തടവും പിഴയും

കൊച്ചി : യുകെ വിസ തട്ടിപ്പുകേസില്‍ നിര്‍മാതാവ് ജോബി ജോര്‍ജിന് തടവും പിഴയും. യുകെ വിസ വാഗ്ദാനം പണം തട്ടിയെന്ന പരാതികളില്‍ കേസുകളിലായാണ് കൊച്ചിയിലെ പ്രത്യേക പിഎംഎല്‍എ കോടതിയുടെ വിധി. നാല് വര്‍ഷം തടവും പിഴയായി 66.5 ലക്ഷം രൂപ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. മൂവാറ്റുപുഴ സ്വദേശി രാജേഷ് മാത്യു, മുളന്തുരുത്തി സ്വദേശികളായ ദമ്പതികള്‍ എന്നിവരുടെ പരാതിയിലെടുത്ത കേസുകളിലാണ് ജോബി ജോര്‍ജിനെ കൊച്ചിയിലെ പി.എം.എല്‍.എ കോടതി ശിക്ഷിച്ചത്. കേസില്‍ ജോബിയുടെ ഭാര്യ സുനിമോളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടു.
യുകെയിലേക്ക് വിസ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് രാജേഷ് മാത്യുവില്‍ നിന്ന് 2011ല്‍ രണ്ടുതവണയായി 50 ലക്ഷം രൂപ ജോബി കൈപ്പറ്റിയിരുന്നു. വിസ നല്‍കാമെന്ന വാഗ്ദാനം പാലിക്കാതിരുന്നതോടെ 2012 ല്‍ പണം 25 ലക്ഷം രൂപയുടെ ചെക്ക് ജോബി ജോര്‍ജ് പരാതിക്കാരന് നല്കി. എന്നാല്‍ പണമില്ലാതെ ചെക്ക് മടങ്ങി. തുടര്‍ന്നാണ് രാജേഷ് മാത്യു പരാതി നല്‍കിയത്.
യുകെയില്‍ ബിസിനസ് പങ്കാളിത്തവും, സ്റ്റുഡന്റ് വിസയും വാഗ്ദാനം ചെയ്താണ് മുളന്തുരുത്തി സ്വദേശികളായ ബിജു വര്‍ഗീസ്, ഭാര്യ ഡാര്‍ലി ബിജു എന്നിവരില്‍ ജോബി പണം വാങ്ങിയത്. യുകെയിലെത്തിയ ദമ്പതികള്‍ വഞ്ചിക്കപ്പെടുകയായിരുന്നു. ഇതോടെ പണം തിരികെ ചോദിച്ചപ്പോള്‍ ജോബി തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാര്‍ മൊഴി നല്കി. കേസില്‍ ജോബിയെ രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ച കോടതി, 16.52 ലക്ഷം പിഴയടക്കാനും ഉത്തരവിട്ടു. പരാതിക്കാരെ തുടക്കം മുതല്‍ തന്നെ വഞ്ചിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് ജോബി പ്രവര്‍ത്തിച്ചതെന്ന് പരാമര്‍ശത്തോടെയാണ് കോടതിയുടെ ഉത്തരവ്.



