അന്തർദേശീയം

തകരാർ പരിഹരിച്ചു; യൂട്യൂബ് ഹോം പേജ് തിരിച്ചെത്തി

ന്യൂഡല്‍ഹി : വീഡിയോ പ്ലാറ്റ്‌ഫോം ആയ യൂട്യൂബ് ആഗോളതലത്തിൽ നേരിട്ട തടസ്സം പരിഹരിച്ചു. ഹോം പേജ് തിരിച്ചെത്തി. രാവിലെ മുതൽ ഹോം പേജ് ലഭ്യമായിരുന്നില്ല. വീഡിയോകള്‍ നേരിട്ട് ലിങ്ക് വഴി പ്ലേ ചെയ്യാൻ മാത്രമെ സാധിച്ചിരുന്നുള്ളൂ. എന്നാൽ പ്രശ്നം പരിഹരിച്ചതായി യൂട്യൂബ് അറിയിച്ചു.

ഷോര്‍ട്ട് വീഡിയോ ഹോം പേജും ലഭ്യമായിരുന്നില്ല. ചെറിയ സമയത്തിനകം 321,958 പേര്‍ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തതായാണ് വിവരം. ആപ്പ് ഓപ്പണ്‍ ചെയ്യുമ്പോള്‍ Something went Wrong’ എന്നാണ് ഡിസ്‌പ്ലേ ചെയ്തിരുന്നില്ല. ഇന്ത്യ, യുകെ ഉള്‍പ്പെടെ ആഗോളതലത്തില്‍ പ്രതിസന്ധി നേരിട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button