അടുത്ത അഞ്ച് വർഷത്തേക്ക് സ്വകാര്യ സ്‌കൂളുകൾ ഫീസ് വർദ്ധന പരമാവധി 12% വരെ മാത്രം, കരാർ ഒപ്പിട്ട് മാൾട്ട സർക്കാർ
അടുത്ത അഞ്ച് വര്‍ഷത്തേക്ക് സ്വകാര്യ സ്‌കൂളുകള്‍ ഫീസ് വര്‍ദ്ധന പരമാവധി 12% വരെയായി നിജപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍സ് അസോസിയേഷനുമായി (ഐഎസ്എ) മാള്‍ട്ട വിദ്യാഭ്യാസ മന്ത്രി ക്ലിഫ്റ്റണ്‍ ഗ്രിമ നടത്തിയ ചര്‍ച്ചയിലാണ് അഞ്ചുവര്‍ഷക്കാലത്തെ സാമ്പത്തിക പാക്കേജ് അടക്കമുള്ള കാര്യങ്ങളില്‍ കരാര്‍ ഉണ്ടായത്.ഉടമ്പടിയുടെ ഭാഗമായി ഈ വര്‍ഷത്തിനും 2029 നും ഇടയില്‍ സര്‍ക്കാര്‍ സ്വതന്ത്ര സ്‌കൂളുകളിലേക്ക് 27 മില്യണ്‍ യൂറോ നിക്ഷേപിക്കും, കുട്ടികളുടെ ഫീസ് ഉയര്‍ത്താതെ തന്നെ അധ്യാപകരുടെ ശമ്പളവും തൊഴില്‍ സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിനായി ഈ ഫണ്ട് ചെലവഴിക്കും ഇതാണ് കരാറിന്റെ രത്‌നച്ചുരുക്കം.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് അധ്യാപകര്‍ക്ക് ഗണ്യമായ വര്‍ദ്ധനവും മെച്ചപ്പെട്ട സാഹചര്യങ്ങളും ലേബര്‍ പാര്‍ട്ടി വാഗ്ദാനം ചെയ്തിരുന്നു.
ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ 24 ശതമാനം ഫീസ് വര്‍ധന ഉണ്ടാകുന്ന സാഹചര്യം നിലനില്‍ക്കുന്നതായി മാതാപിതാക്കളും അധ്യാപകരും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ അടിയന്തിര ചര്‍ച്ച നടത്തിയത്. പ്രധാനമന്ത്രി റോബര്‍ട്ട് അബെല ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു.8,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്കും സ്വതന്ത്ര സ്‌കൂളുകളിലെ 1,000 അധ്യാപകര്‍ക്കും സാമ്പത്തിക പാക്കേജിന്റെ പ്രയോജനം ലഭിക്കുമെന്ന് ചൊവ്വാഴ്ച ഗ്രിമ പറഞ്ഞു.ഓരോ വര്‍ഷവും 12 ശതമാനത്തില്‍ കൂടുതല്‍ ഫീസ് അവരുടെ കുടുംബങ്ങള്‍ക്ക് നേരിടേണ്ടിവരില്ലെന്ന് ഈ സഹായം ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ സ്‌കൂളിലെയും വിദ്യാര്‍ത്ഥികളുടെ എണ്ണം, സദ്ഭരണം, അടുത്ത അഞ്ച് വര്‍ഷത്തേക്ക് അധ്യാപകരുടെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തല്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് സഹായം കൈമാറുക. മറ്റുള്ളവയില്‍, 2029ഓടെ ഓരോ അധ്യാപകനും ഒറ്റത്തവണ 1,000 യൂറോ അലവന്‍സും 4.6 ദശലക്ഷം യൂറോ കുടിശ്ശികയും
കവര്‍ ചെയ്യുന്നതിനായി സര്‍ക്കാര്‍ 793,000 യൂറോ അധികമായി നല്‍കും.
വരും ദിവസങ്ങളില്‍ പുതിയ ഫീസ് സംബന്ധിച്ച് സ്‌കൂളുകള്‍ രക്ഷിതാക്കളെ അറിയിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സ്‌കൂളുകളിലെ 11,000ലധികം അധ്യാപകരുടെ ശമ്പളവും തൊഴില്‍ സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള ഒന്നര വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഈ വര്‍ഷം ജൂലൈയില്‍ സര്‍ക്കാരും അധ്യാപക യൂണിയനും അധ്യാപകരുടെ മേഖലാ കരാറില്‍ കൈകോര്‍ത്തിരുന്നു.