കേരളം

മികച്ച നടൻ പൃഥ്വിരാജ്, നടി ഉർവശി, ബീന ആർ ചന്ദ്രൻ, സംവിധായകൻ ബ്ലസ്സി, 9 അവാർഡുകൾ വാരിക്കൂട്ടി ആടുജീവിതം

തിരുവനന്തപുരം :  മികച്ച നടനും മികച്ച സംവിധായകനുമടക്കം ഒൻപത് അവാർഡുകൾ വാരി സംസ്ഥാന സിനിമാ അവാർഡിൽ ആടുജീവിതത്തിന്റെ തേരോട്ടം.   മികച്ച നടൻ: പൃഥ്വിരാജ്,  മികച്ച സംവിധായകൻ: ബ്ലെസി,  മികച്ച ഛായാഗ്രാഹകൻ: സുനിൽ കെ.എസ്,മികച്ച അവലംബിത തിരക്കഥ :ബ്ലസ്സി, മികച്ച ശബ്‍ദമിശ്രണം റസൂല്‍ പൂക്കുട്ടി, ശരത്‍ മോഹൻ, മേക്കപ്പ് ആര്‍ടിസ്റ്റ്: രഞ്‍ജിത്ത് അമ്പാടി , കലാമൂല്യമുള്ള മികച്ച ജനപ്രിയ ചിത്രം തുടങ്ങിയ അവാർഡുകളാണ് ആടുജീവിതം സ്വന്തമാക്കിയത്.

മികച്ച നടിമാരായി ഉർവശിയെയും (ഉള്ളൊഴുക്ക്), ബീന ആർ. ചന്ദ്രൻ (തടവ്) എന്നിവരെയും  മികച്ച സ്വഭാവ നടനായി  വിജയരാഘവനെയും  മികച്ച സ്വഭാവ നടിയായി ശ്രീഷ്മ ചന്ദ്രനെയും മികച്ച ബാലതാരം (പെൺ): തെന്നൽ അഭിലാഷ്,മികച്ച ബാലതാരം (ആൺ): അവ്യുക്ത് മേനോൻ,  മികച്ച തിരക്കഥാകൃത്ത്: രോഹിത് എം.ജി.കൃഷ്ണൻ. ചിത്രം: ഇരട്ട,  മികച്ച നവാഗത സംവിധായകൻ ‘തടവ്’ സിനിമയിലൂടെ ഫാസില്‍ റസാഖ് ,  പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം മാത്യൂസ് പുളിക്കൽ (കാതൽ),  മികച്ച സംഗീത സംവിധായകൻ ജസ്റ്റിൻ വർഗീസ്   (ചിത്രം: ചാവേർ) എന്നിവരെയും തെരഞ്ഞെടുത്തു. ജിയോ ബേബി സംവിധാനം  ചെയ്ത കാതലാണ് മികച്ച ചിത്രം. മികച്ച രണ്ടാമത്തെ ചിത്രം : ഇരട്ട.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button