കേരളം

Petrol Diesel Price : വീണ്ടും കൂട്ടി, ഇനിയും കൂട്ടും; നാളെ പെട്രോളിന് കൂടുക 90 പൈസ

എണ്ണക്കമ്പനികള്‍ എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാന്‍ തുടങ്ങിയതോടെ വില വര്‍ദ്ധന ഇനി മിക്ക ദിവസവും ഉണ്ടാകാം. ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം


ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില നാളെയും കൂടും. ഡീസല്‍ ലിറ്ററിന് 81 പൈസയും പെട്രോളിന് 84 പൈസയുമാണ് കൂട്ടിയത്.
ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 110 രൂപയോടടുക്കും. ഒരു ലിറ്റര്‍ ഡീസല്‍ വാങ്ങാന്‍ കൊച്ചിയില്‍ 96 രൂപയ്ക്ക് മുകളില്‍ കൊടുക്കേണ്ടി വരും. ഇന്ന് പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ 84 പൈസയും വര്‍ദ്ധിച്ചിരുന്നു.
നാലര മാസത്തെ ഇടവേളക്ക് ശേഷം ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വര്‍ദ്ധന പുനരാരംഭിച്ചത്. . ചൊവ്വയും ബുധനും വെള്ളിയും വര്‍ദ്ധനവുണ്ടായി. 2021 നവംബറില്‍ ദീപാവലിയോട് അനുബന്ധിച്ചായിരുന്നു രാജ്യത്ത് അവസാനമായി ഇന്ധന വിലയില്‍ വര്‍ദ്ധന വരുത്തിയത്. അഞ്ച് മാസത്തെ ഇടവേളക്കുശേഷം ഗാര്‍ഹിക സിലിണ്ടര്‍ വിലയും വര്‍ധിപ്പിച്ചിരുന്നു. എല്‍.പി.ജി സിലിണ്ടറിന് ഒറ്റയടിക്ക് 50 രൂപയാണ് കൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button